2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

സീമാ പൂനിയയുടെ വെങ്കല മെഡല്‍ കേരളത്തിന്

 

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഡിസ്‌കസ് ത്രോയില്‍ തനിക്ക് ലഭിച്ച വെങ്കല മെഡല്‍ സീമ പൂനിയ കേരളത്തിന് സമര്‍പ്പിച്ചു. ഹരിയാനയുടെ ഡിസ്‌കസ് ത്രോ താരമായ സീമ പൂനിയ ഏഷ്യന്‍ ഗെയിംസില്‍ പോക്കറ്റ് മണിയായി ഐ.ഒ.എ നല്‍കിയ 700 ഡോളറും കേരളത്തിന് സംഭാവന നല്‍കും. ഒരു ലക്ഷം രൂപ വേറെയും ദുരിതാശ്വാസത്തിന് നല്‍കുമെന്നും സീമ പറഞ്ഞു.
പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിനായി മറ്റു താരങ്ങളോടും താരം സഹായം അഭ്യര്‍ഥിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ കൂടുതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി താന്‍ സഹകരിക്കുമെന്നും പൂനിയ കൂട്ടിച്ചേര്‍ത്തു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.