2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

സി.സി.ടി.വി വ്യാപാരികള്‍ക്കെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന്

കൊച്ചി: വീടുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നത് സി.സി.ടി.വി കച്ചവടക്കാരാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇലക്ട്രോണിക് സെക്യൂരിറ്റി ആന്‍ഡ് സിസ്റ്റം ഇന്റഗ്രേഷന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോപണത്തിനു പിന്നില്‍ സാമൂഹിക വിരുദ്ധരാണ്. സി.സി.ടി.വികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്നതിനാലാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇത്തരം എന്തെങ്കിലും മാര്‍ഗം ഉപയോഗിച്ച് കച്ചവടം വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല.
പ്രതിവര്‍ഷ വില്‍പനയില്‍ 30-40 ശതമാനം വര്‍ധനയുണ്ട്. പൊതുസ്ഥലങ്ങളില്‍ പൊലിസ് നിര്‍ദേശം കൂടി പാലിച്ചാണ് കാമറകള്‍ സ്ഥാപിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.