2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

സി.ബി.എസ്.ഇ അത്ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് 25 മുതല്‍

കൊച്ചി: എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ കുട്ടികള്‍ പങ്കെടുക്കുന്ന ക്ലസ്റ്റര്‍ 11 സി.ബി.എസ്.ഇ അത്‌ലറ്റിക്ക് ചാംപ്യന്‍ഷിപ്പ് ഈ മാസം 25 മുതല്‍ 27 വരെ എറണാകുളം മഹാരാജാസ് സിന്തറ്റിക് ട്രാക്കില്‍ നടക്കും. 25നു രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
മഹാരാജാസ് ഗ്രൗണ്ടിലെ പവലിയനിലാണ് രജിസ്‌ട്രേഷന്‍. വൈകിട്ട് നാലിനു ഐ.ജി എസ്. ശ്രീജിത്ത് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു മുഖ്യപ്രഭാഷണം നടത്തും. ഒളിംപ്യന്‍ ടി.സി യോഹന്നാന്‍ ദീപശിഖ തെളിയിക്കും. മൂവായിരം വിദ്യാര്‍ഥികള്‍ വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കും.
27നു വൈകിട്ട് 3.30നു നടക്കുന്ന സമാപന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. പ്രൊഫ.കെ.വി തോമസ് എം.പി അധ്യക്ഷനായിരിക്കും. വടുതല ആര്‍ച്ച് ബിഷപ്പ് അട്ടിപ്പേറ്റി പബ്ലിക് സ്‌കൂളും സി.ബി.എസ്.ഇ ന്യൂഡല്‍ഹിയും സംയുക്തമായാണ് ചാംപ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍ഗനൈസിങ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജെറാള്‍ഡ്, പ്രിന്‍സിപ്പല്‍ ധനേഷ് ആന്റണി, ജെറോം ജോസഫ്, എം.പി തോമസ് പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.