2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

സി.പി കുഞ്ഞിമുഹമ്മദിന് പുരസ്‌കാരം

കോഴിക്കോട്: മുക്കം കേന്ദ്രമായുള്ള വി. മൊയ്തീന്‍ കോയ ഹാജി സ്മാരക സമിതിയുടെ മൊയ്തീന്‍ കോയ ഹാജി സ്മാരക പ്രഥമ പുരസ്‌കാരത്തിന് ജെ.ഡി.ടി ഇസ്‌ലാം ജനറല്‍ സെക്രട്ടറിയും ഫാറൂഖ് കോളജ് മാനേജരുമായ സി.പി കുഞ്ഞിമുഹമ്മദിനെ തെരഞ്ഞെടുത്തു. അനാഥ സംരക്ഷണം, വിദ്യാഭ്യാസ പ്രചാരണം, മതേതര ബോധവല്‍കരണം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ആര്യാടന്‍ മുഹമ്മദ്, ലിഡ ജേക്കബ്, എം.എന്‍ കാരശ്ശേരി എന്നിവര്‍ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയതെന്ന് പി. സിറിയക് ജോണ്‍, എന്‍.കെ അബ്ദുറഹ്മാന്‍, എം. അശോകന്‍, പി. പോക്കര്‍, പ്രജിത പ്രദീപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.