2019 June 20 Thursday
നീ നിനക്കുതന്നെ ദീപമായി വര്‍ത്തിക്കുന്നുവെങ്കില്‍ നീ നിന്നില്‍തന്നെ അഭയം കണ്ടെത്തുന്നുവെന്ന് സാരം – ബുദ്ധന്‍

സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം

തിരുവനന്തപുരം: ശബരിമല വിഷയത്തിലുള്‍പ്പെടെ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെതിരെ സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം. ഈ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കാര്‍ക്കശ്യ നിലപാട് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ശൈലിയില്‍ മാറ്റം വരുത്തണമെന്നും ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ശരിയെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തന്നെ ശബരിമലയുള്‍പ്പെടെയുള്ള നിലപാടുകളെ പിന്തുണച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന തരത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.