2018 November 16 Friday
നിങ്ങള്‍ മൂന്നുപേരുള്ളപ്പോള്‍ രണ്ട് പേര്‍ മാത്രം മാറിനിന്ന് സ്വകാര്യം പറയരുത്

സി.പി.എമ്മിന് അടിതെറ്റിയത് പാളയത്തില്‍ പടയും മുന്നണിയിലെ അനൈക്യവും

കൈപ്പമംഗലം: സി.പി.എം കോട്ടയായ കൈപ്പമംഗലം പഞ്ചായത്ത് പതിനാറാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജാന്‍സി റാഫേല്‍ വിജയക്കൊടി പാറിക്കുമ്പോള്‍ പഞ്ചായത്ത് ഭരിക്കുന്ന സി.പി.എമ്മിന് ശക്തമായ തിരിച്ചടിയാണ്.
സി.പി.എം മെമ്പറായ ഗോപാലകൃഷ്ണ മേനോന്‍ രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പ് വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസം സി.പി.എമ്മിന് ഉണ്ടായിരുന്നു.സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ആരംഭിച്ച കല്ലുകടി എത്തിനിന്നത് പൊതുസമ്മതനായ ബ്രാഞ്ച് സെക്രട്ടറി അനിലിന്റെ വിമത സ്ഥാനാര്‍ഥിത്വത്തിലാണ്. മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയ ബേബി കൂടി അനിലിനൊപ്പം ചേര്‍ന്നപ്പോഴും ലാഘവത്തോടെയാണ് സി.പി.എം ഇതിനെ കണക്കാക്കിയത്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയോട് പഞ്ചായത്തില്‍ സി.പി.എം കാണിക്കുന്ന അവഗണനയില്‍ സി.പി.ഐ നേതാക്കള്‍ക്കും,പ്രവര്‍ത്തകര്‍ക്കും വലിയ അമര്‍ഷമുണ്ട്. ഐ.എന്‍.എല്ലിന് കിട്ടുന്ന പരിഗണന പോലും പഞ്ചായത്തില്‍ തങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന് ഇവര്‍ പറയുന്നു. ഗ്രൂപ്പുകള്‍ക്കതീതമായി ഒറ്റക്കെട്ടായി രംഗത്ത് ഇറങ്ങിയ കോണ്‍ഗ്രസും യു.ഡി.എഫിനും ഇത് കൂട്ടായ്മയുടെ വിജയം കൂടിയാണ്.രാജിവെച്ച മെമ്പര്‍ ഗോപാലകൃഷ്ണ മേനോന്‍ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടും അതൊന്നും വോട്ടാക്കി മാറ്റാന്‍ സി.പി.എമ്മിന് സാധിച്ചില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.