2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

സി.പി.എമ്മിന്റേത് ബി.ജെ.പി അനുകൂല നയം: ഉമ്മര്‍ പാണ്ടികശാല

ഫറോക്ക്: പ്രോ ബി.ജെ.പി നയമാണ് സി.പി.എമ്മിന്റേതെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല. ബി.ജെ.പി ശക്തിപ്പെട്ടാലും കോണ്‍ഗ്രസ് തകരണമെന്നാണ് സി.പി.എം കരുതുന്നത്. ജനസംഘവുമായി കൂട്ടുപിടിച്ചാണ് പിണറായി കൂത്തുപറമ്പില്‍ വിജയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബേപ്പൂര്‍ മേഖല യു.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ ബേപ്പൂര്‍ മേഖലാ യു.ഡി.എഫ് ചെയര്‍മാന്‍ എം.ഐ മുഹമ്മദ് അധ്യക്ഷനായി. രാജീവന്‍ തിരുവച്ചിറ, എം. മുഹമ്മദ് കോയ ഹാജി, സൂഫിയാന്‍ ചെറുവാടി, എ.എം അനില്‍കുമാര്‍, വി.പി ജബ്ബാര്‍ സംസാരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.