2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സി.പി.എം തെക്കന്‍മേഖലാ ജാഥക്കു സ്വീകരണം നല്‍കി

ഇരിട്ടി: സി.പി.എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥക്കു മലയോര മേഖലയില്‍ സ്വീകരണം നല്‍കി. കഴിഞ്ഞ ദിവസം പേരാവൂരില്‍ സമാപിച്ച ജാഥ ഇന്നലെ കാക്കയങ്ങാട് ടൗണില്‍ നിന്നാണു  തുടങ്ങിയത്.
തുടര്‍ന്നു കീഴ്പ്പള്ളി, എടൂര്‍, കര്‍ക്കോട്ടക്കരി,വള്ളിത്തോട്,ഉളിക്കല്‍,മാടത്തില്‍, ഇരിട്ടി തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയതിനു ശേഷം ചാലോടില്‍ സമാപിച്ചു. ഇരിട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ നഗരസഭ കൗണ്‍സലര്‍ പി.പി ഉസ്മാന്‍ അധ്യക്ഷനായി.
ജാഥാംഗങ്ങളായ വി നാരായണന്‍, എന്‍ ചന്ദ്രന്‍, പി.പി ദിവ്യ, ബിജു കണ്ടണ്ടക്കൈ, എം ഷാജര്‍, കെ ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.