2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സി.പി.എം കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തു: കെ. സുധാകരന്‍

 

കണ്ണൂര്‍: ജില്ലയിലെ നാലു മണ്ഡലങ്ങളില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്ന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍. തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം, അഴീക്കോട് മണ്ഡലങ്ങളിലാണ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ടുകള്‍ ചെയ്തത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍പോലും കള്ളവോട്ട് നടന്നിട്ടുണ്ട്.

കള്ളവോട്ട് ചെയ്തതിന്റെ തെളിവായി വിഡിയോ കൈയിലുണ്ട്. നിയമയുദ്ധത്തിലേക്ക് പോകാനാണ് തീരുമാനം. കള്ളവോട്ട് ചെയ്യാന്‍ കൂട്ടുനിന്ന ഉദ്യോഗര്‍സ്ഥര്‍ക്കെതിരേ പരാതി നല്‍കും. ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ കള്ളവോട്ടുകള്‍ ചെയ്യാന്‍ കഴിയില്ല.
പലയിടത്തും കോണ്‍ഗ്രസ് ഓഫിസുകള്‍ അക്രമിച്ചും ബൂത്ത് ഏജന്റുമാരെ മര്‍ദിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് നേതാക്കളായ വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, സതീശന്‍ പാച്ചേനി, പി. കുഞ്ഞിമുഹമ്മദ്, പി.ടി ജോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.