2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

സി.കെ നായിഡു ട്രോഫി കേരളം ഭേദപ്പെട്ട നിലയില്‍

തലശ്ശേരി: കേണല്‍ സി.കെ നായിഡു ട്രോഫി അണ്ടര്‍ 23 ടൂര്‍ണമെന്റിലെ ചതുര്‍ദിന മത്സരത്തില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ വിദര്‍ഭക്കെതിരേ കേരളം 90 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍. പുറത്താകാതെ 68 റണ്‍സുമായി ഡാരില്‍ എസ്. ഫെരാരിയോയും 16 റണ്‍സുമായി വിഷ്ണു രാജുവുമാണു ക്രീസില്‍.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യം സെഷനില്‍ തന്നെ ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും ആനന്ദ് ജോസഫിന്റെയും (58 റണ്‍സ്) ഡാരില്‍ എസ്. ഫെരാരിയോയുടേയും (പുറത്താകാതെ 66) അര്‍ധശതകത്തിന്റെ പിന്‍ബലത്തില്‍ ഭേദപ്പെട്ട നിലയിലായി.
25 റണ്‍സിനു മൂന്നുവിക്കറ്റ് നഷ്ടപ്പെട്ട കേരളത്തെ ആനന്ദ് ജോസഫിന്റെയും ഡാരില്‍ എസ്. ഫെരാരിയോയുടേയും 71 റണ്‍സ് കൂട്ടുകെട്ട് മികച്ച അടിത്തറ നല്‍കി.
ആനന്ദ് ജോസഫ് പുറത്തായതിനു ശേഷം ഡാരില്‍ അഞ്ചാം വിക്കറ്റില്‍ അഖില്‍ സ്‌കറിയ (19) യുമായി 36 റണ്‍സിന്റെയും ആറാംവിക്കറ്റില്‍ കെ.എന്‍ ഹരികൃഷ്ണനുമായി (16) 45 റണ്‍സിന്റെയും കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.