2020 May 25 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രതിസന്ധിയായി പെയ്‌തൊഴിയുന്ന രാഹുല്‍ തരംഗം

സി.കെ.എ ജബ്ബാര്‍

 

മോദി അധികാരത്തില്‍ വന്നതിന്റെ രാഷ്ട്രീയ ധാര്‍മികത ഉച്ചത്തില്‍ വിളിച്ചുപറയാനുള്ള അവസരം പോലും ഉപയോഗപ്പെടുത്താതെയാണു കോണ്‍ഗ്രസ് സ്വന്തം പാര്‍ട്ടിയിലെ നായകപ്പട്ടത്തിന്റെ പരിഭവച്ചുഴികളില്‍ അകപ്പെട്ടിരിക്കുന്നത്. രാഹുലിന്റെ അനവസരത്തിലുള്ള രാജിയും അതിനുശേഷം കോണ്‍ഗ്രസില്‍ നടന്നുകൊണ്ടിരിക്കുന്ന ദയനീയ കാഴ്ചകളും ജനാധിപത്യവിശ്വാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. മോദി വീണ്ടും വന്നപ്പോഴോ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോഴോ ഇത്രയും നിരാശയുണ്ടായിരുന്നില്ല.

2017 ഡിസംബറില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഏറ്റെടുക്കുന്നതു പക്വതയുള്ള അമ്മയുടെ കൈകളില്‍ നിന്നാണ്. തനിക്കു കഴിവില്ലാഞ്ഞിട്ടല്ല സോണിയ അധ്യക്ഷ പദവി മകനെ ഏല്‍പ്പിച്ചത്. തീര്‍ച്ചയായും ആരോഗ്യപ്രശ്‌നമുണ്ടായിരുന്നു. അതിനേക്കാള്‍ പാര്‍ട്ടിയിലെ കിഴവന്മാരുടെ അധികാരമോഹം പിടിച്ചുകെട്ടാന്‍ രാഹുലിന്റെ യുവത്വത്തിന്റെ പ്രസരിപ്പിനു കഴിയുമെന്ന പ്രത്യാശയായിരുന്നു പ്രധാന കാരണം. അങ്ങനെ, തികച്ചും നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാമെന്ന മോഹവും. സോണിയയുടെ ആ സ്വപ്നമാണ് രാഹുലിന്റെ രാജിയിലൂടെ വഴിമുട്ടി നില്‍ക്കുന്നത്. രാഹുലിന്റെ തീരുമാനത്തില്‍ സോണിയയുടെ മൗനം ശ്രദ്ധേയമാണ്. മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും സോണിയ മകന്റെ കാര്യത്തില്‍ ഇടപെട്ടില്ല. കാരണം, രാഹുല്‍ ഉയര്‍ത്തുന്ന പരിഭവത്തില്‍ ചിലത് അവര്‍ക്കു നേരേയും കൂടിയുള്ളതാണ്. മകനെ ദൗത്യമേല്‍പിച്ച് സോണിയയും ഗോദയില്‍ എന്തുചെയ്തുവെന്ന ചോദ്യത്തിന് അവര്‍ ഉത്തരം നല്‍കേണ്ടണ്ടി വരും.

നെഹ്‌റുകുടുംബത്തിനെതിരേയും പാര്‍ട്ടിക്കു മൊത്തമായും അനുഭവിക്കേണ്ടിവരുന്ന അമ്പുകളെയും ഒളിയമ്പുകളെയും കോണ്‍ഗ്രസ് നേരിട്ടിരുന്നത് പ്രായോഗികരാഷ്ട്രീയമറിയാവുന്ന മുതിര്‍ന്നനേതാക്കളുടെ സജീവത കൊണ്ടായിരുന്നു. സോണിയ അധ്യക്ഷ പദവിയിലിരുന്നപ്പോള്‍ പിന്നണിയിലെ മുതിര്‍ന്നവരുടെ ആത്മാര്‍ഥത ചില താല്‍പര്യങ്ങളിലൊതുങ്ങി. സോണിയയുടെ ഓരം ചേര്‍ന്നു സ്വയം വലുതാവാനാണവര്‍ ശ്രമിച്ചത്. രാഹുല്‍ തുറന്ന കത്തില്‍ കുറ്റപ്പെടുത്തുന്നതും അത്തരക്കാരുടെ അധികാര മോഹത്തെയാണ്.
സോണിയാഗാന്ധിയും മന്‍മോഹന്‍സിങ്ങും എ.കെ ആന്റണിയും ഗുലാംനബി ആസാദുമെല്ലാം ഉള്‍പ്പെട്ട രാഷ്ട്രീയതന്ത്രശാല കോണ്‍ഗ്രസിനുണ്ടായിട്ടും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഹുലിനൊപ്പം ഇവരില്‍ എത്രപേര്‍ സജീവസാന്നിധ്യമായി ഉണ്ടായിരുന്നുവെന്നതു പ്രസക്തമായ ചോദ്യം തന്നെയാണ്. അവരുടെ അസാന്നിധ്യത്തില്‍ കെ.സി വേണുഗോപാലിനെപ്പോലുള്ള പുത്തന്‍പദവിമോഹികളുടെ പിന്‍ബലത്തിലാണു രാഹുലിന് അങ്കം വെട്ടേണ്ടിവന്നത്.
സോണിയാ ഗാന്ധിപോലും വേദികളില്‍ എത്രത്തോളം നിറഞ്ഞുനിന്നു. ശക്തമായ പോരാട്ടത്തില്‍ ഞാന്‍ ചിലപ്പോള്‍ ഒറ്റക്കായിരുന്നുവെന്നു രാഹുല്‍ തുറന്നടിച്ചത് ഈ അനുഭവപശ്ചാത്തലത്തിലാണ്. 2019ലെ പരാജയം മറികടക്കാന്‍ കൂടുതല്‍ പേരെ ഉത്തരവാദിത്വത്തിലേയ്ക്കു കൊണ്ടുവരേണ്ടതുണ്ടെന്നു രാഹുല്‍ പറയുന്നത് ഒളിഞ്ഞിരുന്നവരെ ഉദ്ദേശിച്ചാണ്.

രാഹുല്‍ നേരിട്ടതും നേതാക്കള്‍
അഭിമുഖീകരിക്കാത്തതും
ഒരുപക്ഷേ, കോണ്‍ഗ്രസ് അധ്യക്ഷന്മാരില്‍ ബഹുമുഖ രാഷ്ട്രീയസാഹചര്യവും എതിര്‍പ്പും പ്രതിസന്ധിയും രാഹുലിനെപ്പോലെ ഇത്രമാത്രം മറ്റാര്‍ക്കും നേരിടേണ്ടണ്ടി വന്നിട്ടില്ല. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും അക്കാലത്ത് അധികാരമില്ലാത്ത പ്രതിപക്ഷത്തോടാണു പോരാടിയത്. അവര്‍ അഭിമുഖീകരിച്ച പ്രതിസന്ധികളില്‍ ധിഷണാബോധമുള്ള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. താന്‍ അഭിമുഖീകരിച്ച സാഹചര്യത്തെ രാഹുല്‍ വളരെ നല്ല ഉപമകളിലൂടെ ഇങ്ങനെ വിവരിക്കുന്നുണ്ടണ്ട്: ‘2019 ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടല്ല യുദ്ധം ചെയ്തത്, ഇന്ത്യന്‍ ഭരണകൂടത്തിന്റെ മുഴുവന്‍ സംവിധാനങ്ങളോടുമായിരുന്നു. അതിന്റെ എല്ലാ സ്ഥാപനങ്ങളും പ്രതിപക്ഷത്തിനെതിരേ അണിനിരന്നു. ഒരിക്കല്‍ വിലമതിച്ചിരുന്ന സ്ഥാപനങ്ങളുടെ നിഷ്പക്ഷത ഇന്ത്യയില്‍ നിലവിലില്ലെന്നതു വ്യക്തം. ഭരണഘടനാ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയെന്ന ആര്‍.എസ്.എസിന്റെ പ്രഖ്യാപിതലക്ഷ്യം പൂര്‍ത്തിയായിരിക്കുന്നു.
ഇത്തരമൊരു ഗുരുതരാവസ്ഥയെ രാഹുല്‍ മാത്രം എങ്ങനെ നേരിടും. രാഹുലിനെ നേതാവാക്കി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ നൂറുവട്ടം ആലോചിക്കേണ്ട കാര്യമായിരുന്നു അത്. മുതിര്‍ന്ന നേതാക്കള്‍ക്ക് അങ്ങനെയൊരു രാഷ്ട്രീയ തന്ത്രമോ മുന്‍ഗണനാക്രമമോ സമര്‍പ്പിത അജന്‍ഡയോ ആവിഷ്‌കരിച്ചു നല്‍കാനായില്ല. അവര്‍ അധികാരത്തിന്റെ സ്വപ്നത്തിലായിരുന്നു. ‘അധികാരത്തിലേക്കുള്ള അഭിവാഞ്ചയെ തോല്‍പ്പിക്കാതെ എതിരാളിയെ തോല്‍പ്പിക്കാനാകില്ല ‘
ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ അഹന്തകൊണ്ടുമാത്രമാണ് ബി.ജെ.പിക്കെതിരായ പ്രാദേശികസഖ്യചര്‍ച്ചകള്‍ അലസിപ്പോയത്. പാര്‍ലമെന്റിലേയ്ക്കുള്ള കുപ്പായം തുന്നിയവര്‍ക്കു സ്വന്തം മണ്ഡലവും സ്ഥാനവും ത്യജിച്ചുകൊണ്ടണ്ടുള്ള സഖ്യചര്‍ച്ചയില്‍ താല്‍പ്പര്യമില്ലായിരുന്നു. സഖ്യചര്‍ച്ചകള്‍ സ്വന്തം താല്‍പ്പര്യത്തിനുവേണ്ടണ്ടി തുലച്ചതിനു പുറമെ ഒരുമിച്ചിരിക്കുന്നവരോടു വിട്ടുവീഴ്ച ചെയ്യാത്തതിന്റെ ഫലമാണ് ചിലയിടത്തു നേതാക്കളും അവരുടെ കൂടെ അണികളും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലേക്ക് പോയത്.
കോണ്‍ഗ്രസിലെ പുത്തന്‍ അധികാരമോഹികള്‍ സ്വന്തം പാര്‍ട്ടിയുടെ ഭൂതകാലം പഠിക്കണം. ആദ്യമന്ത്രിസഭയുണ്ടണ്ടാക്കുമ്പോള്‍ ജവഹര്‍ലാര്‍ നെഹ്‌റു എല്ലാവരെയും ഉള്‍കൊണ്ടിരുന്നു. ആദ്യ മന്ത്രിസഭയില്‍ 15 മന്ത്രിമാരാണുണ്ടായിരുന്നത്. അതില്‍ ആറുപേര്‍ കോണ്‍ഗ്രസുകാരായിരുന്നില്ല. ശ്യാമപ്രസാദ് മുഖര്‍ജി, ബി.ആര്‍ അംബേദ്കര്‍, സര്‍ദാര്‍ ബലദേവ് സിങ്, ജോണ്‍ മത്തായി, സി.എച്ച്. ഭാഭ, ആര്‍.കെ ഷണ്‍മുഖം ചെട്ടി എന്നിവരില്‍ ചിലര്‍ കടുത്ത കോണ്‍ഗ്രസ് വിരോധികളായിരുന്നു. അഭിപ്രായവ്യത്യാസം അറിഞ്ഞും അംഗീകരിച്ചും അവരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിച്ചു. ഇന്നിപ്പോള്‍ ജനാധിപത്യം വീണ്ടെണ്ടടുക്കാനുള്ള നിര്‍ണായക തെരഞ്ഞെടുപ്പിനിടയിലും സമാനമനസ്‌കരായ പാര്‍ട്ടികളോടു സീറ്റുചര്‍ച്ചയില്‍പ്പോലും ധാര്‍ഷ്ട്യം കൈവിടാന്‍ പ്രദേശ്‌കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കായില്ല. കേരളത്തില്‍ യു.ഡി.എഫിനെ ജയിപ്പിക്കാന്‍ ഏറ്റവും വലിയ ശക്തിയായി വര്‍ത്തിക്കുന്ന മുസ്‌ലിം ലീഗിനു കോണ്‍ഗ്രസ് നല്‍കുന്ന സീറ്റുകളുടെ എണ്ണമറിയുന്ന മലയാളിക്ക് ഈ വീതംവയ്പ്പിന്റെ അഹന്ത വേഗത്തില്‍ തിരിച്ചറിയാനാകും. അധികാരത്തോടുള്ള ആര്‍ത്തി കൊണ്ടല്ല രാഹുല്‍ യുദ്ധം നയിച്ചത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരാകട്ടെ അധികാരമോഹം കൊണ്ടുമാത്രമാണ് ഒപ്പം നിന്നത്. സ്ഥാനമോഹികളുടെ പാര്‍ട്ടിയുടെ പരമോന്നത പദവി ഇട്ടേച്ചു പോകുന്നുവെന്ന വലിയ മാതൃകയാണ് രാഹുല്‍ ചെയ്തത്. അതുകണ്ട് പാര്‍ട്ടിയിലെ കസേരകളിക്കാര്‍ ഞെട്ടിത്തരിച്ചിരിപ്പാണ്.

മാറ്റത്തിന്റെ രാഹുല്‍ യുഗം
രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം പാര്‍ട്ടിക്കുള്ളില്‍ ഏറെ നവീകരണം നടപ്പാക്കിയിരുന്നു. ലോക്‌സഭാ മണ്ഡലംതലത്തില്‍ പാര്‍ട്ടിക്കു പുതിയ ചൈതന്യം പകരുന്ന വിധത്തില്‍ നേതൃത്വത്തെ ഉയര്‍ത്തി കൊണ്ടണ്ടുവരാന്‍ ഓരോ സംസ്ഥാനത്തും നിരീക്ഷകരെ വച്ചു. ചിലയിടത്തു ഹിതപരിശോധന നടത്തി. ആരാവണം സ്ഥാനാര്‍ഥിയെന്നു പലതവണ നിരീക്ഷിച്ചു. യുവാക്കളെ നേതൃസ്ഥാനത്ത് കൊ@ണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധിച്ചു. എല്ലാ മേഖലയിലും കൈവച്ചു എന്ന് പറയാം.
ഇത്രയായിട്ടും അത് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഉപകരിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. ബൂത്ത്തലങ്ങളില്‍ പാര്‍ട്ടിക്ക് ശക്തിപകരുന്ന വിധം അണികളെ ഏകോപിപ്പിച്ച് നിര്‍ത്താനായില്ല. ഹിന്ദിബെല്‍ട്ടില്‍ ദുര്‍ബലമായ ബൂത്ത് സംവിധാനം മുന്നില്‍ വച്ച് കോണ്‍ഗ്രസ് എന്ന പരമ്പരാഗത ഖ്യാതിക്ക് വേണ്ട@ിയാണ് വോട്ട് ചോദിച്ചത്. ഈ അനുഭവങ്ങളുടെ പരോക്ഷമായ വിവരണം രാഹുലിന്റെ തുറന്ന കത്തിലുണ്ട്ണ്ട. പക്വത വരും മുന്‍പ് നേതൃസ്ഥാനം ഏല്‍പ്പിച്ചതിന്റെ കുഴപ്പമാണിതെന്ന് രാഹുലിന്റെ രാജിയെക്കുറിച്ചു ചിലര്‍ക്ക് പറയാം.

ഇങ്ങനെ വാശിപിടിച്ച് പിന്‍മാറുന്നതിന്റെ അപക്വത കാണാതിരിക്കാനും കഴിയില്ല. കോണ്‍ഗ്രസ് അധ്യക്ഷനെന്ന വലിയ ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോഴുണ്ട@ാവുന്ന പ്രതിസന്ധികള്‍ ചരിത്രബോധത്തോടെ ഉള്‍കൊള്ളാന്‍ രാഹുലിന് കഴിഞ്ഞിരുന്നോ അങ്ങിനെയൊരു രാഷ്ട്രീയ ചരിത്രബോധം രാഹുലില്‍ വളര്‍ത്തിയെടുക്കപ്പെട്ടിരുന്നോ അങ്ങനെ പുതുതലമുറയെ പാകപ്പെടുത്താനുള്ള രാഷ്ട്രീയ ബാലപാഠം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന നിഘണ്ഡുവില്‍ ഉണ്ടണ്ടായിരുന്നെങ്കില്‍ ഓരോ ഗ്രാമങ്ങളിലും ദേശീയബോധവും മതനിരപേക്ഷ ചിന്തയും മറ്റെന്ത് സ്വാര്‍ഥതാല്‍പര്യങ്ങളെയും മാറ്റി നിര്‍ത്തുന്ന ജീവവായുവായി മാറുമായിരുന്നു.

ഏതൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇങ്ങനെ ചരിത്ര നിയോഗപരവും ആദര്‍ശബന്ധിതവുമാകണം. അല്ലാതെ, വ്യക്ത്യാധിഷ്ടിതവും കുടുംബ പാരമ്പര്യപരവുമായ അനന്തരാവകാശമായി തീര്‍ന്നാല്‍ ഇതൊക്കെ തന്നെയാണ് പ്രതീക്ഷിക്കേ@ണ്ടത്. ഇന്ദിരാഗാന്ധി പാര്‍ട്ടിയെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഇട്ടേച്ച് പോകാതെ നയിക്കുകയാണ് ചെയ്തത്. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാജ്യത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു കറുത്ത ഏടാണ്. അടിയന്തരാവസ്ഥയുടെ 44ാം വാര്‍ഷികമാണ് ജൂണ്‍ 25ന് കഴിഞ്ഞ് പോയത്. നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴില്‍ രാജ്യം മറ്റൊരു അടിയന്തരാവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത് എന്നാണ് ആരോപിക്കപ്പെടുന്നത്. ജനാധിപത്യം പുനഃസ്ഥാപിക്കാനുള്ള കൂട്ടായ്മയില്‍ അടിയന്തരാവസ്ഥയുടെ കാളരാത്രിയെ മറന്നാണ് പലരും കോണ്‍ഗ്രസിനോട് ഇപ്പോള്‍ ഐക്യപ്പെടാന്‍ സന്നദ്ധമായത് എന്നോര്‍ക്കണം. 1977 ജനുവരി 18ന് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് റായ്ബറേലിയില്‍ ഇന്ദിരയേയും, അമേത്തിയില്‍ സഞ്ജയ് ഗാന്ധിയേയും നഷ്ടപ്പെടുത്തിയാണ് പാര്‍ലിമെന്റില്‍ മേല്‍വിലാസം ഉണ്ട@ാക്കിയത്.

പക്ഷെ, ഈ തോല്‍വിക്ക് ശേഷവും
ഇന്ദിരതന്നെ കോണ്‍ഗ്രസിനെ നയിച്ച് പിന്നീട് തിരിച്ചു വന്നു. രാഹുലിനോട് ഇതൊക്കെ പറഞ്ഞ് കൊടുക്കാന്‍ മാത്രം ചരിത്രബോധം അദ്ദേഹത്തിനില്ലാതായിട്ടില്ല. 2004ല്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രി പദവി നിരസിച്ച് മന്‍മോഹന്‍ സിങ്ങിനെ നായകസ്ഥാനത്ത് ഇരുത്തിയതോടെ ഒരു പ്രതിമാനേതൃത്വമെന്ന ദൗര്‍ബല്യത്തിന്റെ എല്ലാ ചാപല്യവും അനുഭവിക്കുകയായിരുന്നു. സംഘ്പരിവാറിനോടുള്ള നിലപാടില്‍ പലപ്പോഴും നിശബ്ദനായിപ്പോയ നരസിംഹറാവുവിന്റെ മറ്റൊരു കോലമായി മന്‍മോഹന്‍സിങ്ങിന് ഭരണഘടനാ സംവിധാനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞു കയറ്റത്തെ കാണാനുള്ള ദീര്‍ഘദൃഷ്ടിയുണ്ട@ായില്ല. മന്‍മോഹന്‍സിങ്ങില്‍ നിന്ന് മോദിയിലേക്കുള്ള മാറ്റത്തിനിടയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാവിവല്‍ക്കരണ പ്രക്രിയയുടെ തുടക്കം കുറിച്ചിരുന്നു.
അത് മോദിയില്‍ നിന്ന് വീ@ണ്ടും മോദിയിലേക്ക് തിരിച്ചെത്തുമ്പോള്‍ പരിപൂര്‍ണമായെന്ന് രാഹുല്‍ തിരിച്ചറിഞ്ഞു. താന്‍ ഒറ്റക്കാവുകയും, ഒറ്റക്ക് തന്നെ ഒരു പാര്‍ട്ടിയെക്കാള്‍ വലിയ കാവിവല്‍കൃത സര്‍ക്കാര്‍ മെഷിനറികളെ മുഴുവന്‍ നേരിടേ@ണ്ടിയും വന്നുവെന്ന വെളിപ്പെടുത്തല്‍ നല്‍കുന്ന മുന്നറിയിപ്പ് ചെറുതൊന്നുമല്ല. അപക്വമായ തീരുമാനമാണെന്ന് ചിലര്‍ക്ക് തോന്നുമ്പോഴും, രാഹുല്‍ ഉന്നയിച്ച ഈ യാഥാര്‍ഥ്യ ബോധം കോണ്‍ഗ്രസിനെ മാത്രമല്ല, ഇരുത്തി ചിന്തിപ്പിക്കേണ്ട@ത്. ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന മതനിരപേക്ഷ ശക്തികളാകെ ഇനിയും അവരുടെ സംഘടനാ ദുര്‍വാശികള്‍ കയ്യൊഴിയാനു@ണ്ടെന്ന വസ്തുത അംഗീകരിക്കാന്‍ കൂടി തയാറാകണം. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അവരുടെ പരാജയം അടിമുടി പരിശോധിച്ച് ഭാവി നയം രൂപീകരിക്കുന്നു@ണ്ട്. നേതൃത്വ മാറ്റമെന്ന പ്രതിസന്ധി വലിയ വെല്ലുവിളിയാക്കി ഭാവിയിലേക്കുള്ള നവീകരണ പ്രക്രിയയിലേക്കാണ് കോണ്‍ഗ്രസ് ചുവട് വെക്കേ@ണ്ടത്.

ഇനിയാര്
രാഹുലിന് ശേഷം ഇനി കോണ്‍ഗ്രസില്‍ ആര് എന്നത് വലിയ ചോദ്യം തന്നെയാണ്. കോണ്‍ഗ്രസിന്റെ പാരമ്പര്യം അറിയുന്നവര്‍ക്ക് നെഹ്‌റുകുടുംബത്തെ മാറ്റി നിര്‍ത്തികൊ@ണ്ടുള്ള രാഷ്ട്രീയ ഗമനം ചിന്തിക്കാന്‍ പോലും കഴിയില്ല. സോണിയ മൗനം പാലിക്കുകയും, രാഹുല്‍ എല്ലാം തുറന്നു പറയുകയും ചെയ്തിരിക്കെ ഇവരല്ലാത്തൊരു നായക പദവിയില്‍ കോണ്‍ഗ്രസ് എങ്ങിനെ ഉയര്‍ത്തെഴുന്നേല്‍ക്കും എന്നത് ആശങ്കാജനകമാണ്. ഒരു വഴിയേ മുന്നിലുള്ളു. കോണ്‍ഗ്രസിനെ തത്വാധിഷ്ടിത രാഷ്ട്രീയ ശക്തിയായി വളര്‍ത്താനുള്ള നടപടികളും അതിന് വഴങ്ങുന്ന നിസ്വാര്‍ഥമായ പ്രവര്‍ത്തകന്റെ മനസും പാകപ്പെടുത്തപ്പെടണം. കോണ്‍ഗ്രസിന്റെ പാരമ്പര്യം വച്ച് അത് ശ്രമകരമാണ് താനും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.