2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

സി.ഐ.എസ്.എഫില്‍ ഹെഡ് കോണ്‍സ്റ്റബിള്‍; 429 ഒഴിവുകള്‍

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഡിപ്പാര്‍ട്ട്‌മെന്റല്‍ ഒഴിവുകളടക്കം ആകെ 429 ഒഴിവുകളാണുള്ളത്. ഇതില്‍ 37 ഒഴിവുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവച്ചിരിക്കുന്നതാണ്.
അപേക്ഷാ ഫീസ് 100 രൂപയാണ്. എസ്.സി, എസ്.ടി വിഭാഗക്കാര്‍, സ്ത്രീകള്‍, വിമുക്തഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ല. www.cisfrectt.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത, ശാരീരിക യോഗ്യത തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഫെബ്രുവരി 20.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.