2020 February 24 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സിസ്റ്റര്‍ ലൂസി കളപ്പുരയക്ക് വത്തിക്കാനില്‍ നിന്നും നീതിയില്ല, എന്തുവന്നാലും മഠത്തില്‍ നിന്നിറങ്ങില്ല, വീണ്ടും അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി

വത്തിക്കാന്‍ സിറ്റി: സന്യാസിനി സഭ ആരോപണങ്ങള്‍ ഉയര്‍ത്തി പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വത്തിക്കാനില്‍ നിന്നും നീതിയില്ല. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഇവര്‍ നല്‍കിയ അപ്പീലാണ് വത്തിക്കാന്‍ തള്ളിയത്. കത്ത് ബുധനാഴ്ച രാവിലെയാണ് സിസ്റ്റര്‍ ലൂസി താമസിക്കുന്ന മഠത്തില്‍ കത്ത് ലഭിച്ചത്. 11 കാരണങ്ങളാണ് സിസ്റ്റര്‍ ലൂസിയുടെ അപ്പീല്‍ തള്ളാനായി കത്തില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്.
ഈ കത്ത് പഠിക്കും. പകര്‍പ്പ് പരിശോധിച്ച് ഉടന്‍ വീണ്ടും അപ്പീല്‍ നല്‍കുമെന്നും സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. പൗരസ്ത്യ തിരുസംഘത്തിന് മുകളിലുള്ളവര്‍ക്ക് അപ്പീല്‍ നല്‍കാനാണ് തീരുമാനം. എന്ത് വന്നാലും മഠം വിട്ട് താന്‍ പുറത്തേക്ക് ഇറങ്ങില്ല. ഒരു ഫോണ്‍കോളില്‍ പോലും തനിക്ക് പറയാനുള്ളതെന്തെന്ന് കേള്‍ക്കാന്‍ സഭ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ തനിക്ക് മഠത്തില്‍ തുടരാന്‍ അവകാശമുണ്ടെന്നും സിസ്റ്റര്‍ ലൂസി പറയുന്നു.

നേരത്തേയും സിസ്റ്റര്‍ ലൂസിക്കെതിരായി നിരവധി ആരോപണങ്ങളാണ് സന്യാസിനി സഭ ഉയര്‍ത്തിയിരുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇരയ്ക്ക് നീതി തേടി കൊച്ചിയില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത് അഭിപ്രായം തുറന്നു പറഞ്ഞ ശേഷമാണ് ഇവര്‍ക്കെതിരെ കടന്നാക്രമണം ശക്തമായത്. ‘സ്‌നേഹമഴയില്‍’ എന്ന പുസ്തകമെഴുതുക കൂടി ചെയ്തതോടെ, സിസ്റ്ററെ സഭയില്‍ നിന്ന് പുറത്താക്കിയതായി സഭ ഉത്തരവ് പുറപ്പെടുവിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.