2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

സിസ്റ്റര്‍ ലൂസിക്ക് വീണ്ടും കാരണം കാണിക്കല്‍ നോട്ടിസ്

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും എഫ്.സി.സി സന്യാസിനി സമൂഹത്തിന്റെ മുന്നറിയിപ്പ്. സഭയില്‍ നിന്ന് സ്വയം പുറത്തുപോകണമെന്നും അല്ലെങ്കില്‍ പുറത്താക്കുമെന്നും അറിയിച്ചുകൊണ്ടുള്ള സഭയുടെ നോട്ടിസാണ് വ്യാഴാഴ്ച സിസ്റ്റര്‍ ലൂസിക്ക് ലഭിച്ചത്. ബിഷപ്പ് ഫ്രാങ്കോക്കെതിരേയുള്ള സമരത്തില്‍ പങ്കെടുത്തതിനുശേഷം അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി ഇത് മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടിസാണ് ലൂസിക്ക് ലഭിക്കുന്നത്.
നേരത്തേ രണ്ടുതവണയും സിസ്റ്റര്‍ ലൂസി നോട്ടിസിന് മറുപടി നല്‍കിയിരുന്നു. സഭയില്‍ നിന്ന് പുറത്തുപോകണം. അതിനുവേണ്ട സൗകര്യങ്ങള്‍ ചെയ്തുതരും. പുറത്തുപോകുന്നില്ലെങ്കില്‍ അതിനുള്ള കാരണംകാണിക്കാനാണ് ഇപ്പോള്‍ നല്‍കിയ നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ 16ന് മുന്‍പ് മറുപടി നല്‍കാനാണ് പുതിയ നോട്ടിസിലുള്ളത്. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തത് ചട്ടങ്ങള്‍ ലംഘിച്ചാണ്. കാര്‍ വാങ്ങിയതും ശമ്പളം മഠത്തിന് നല്‍കാത്തതും ദാരിദ്ര്യവ്രതത്തിന് വിരുദ്ധമാണെന്നും നോട്ടിസില്‍ പറയുന്നു. എന്നാല്‍, സഭയില്‍ നിന്ന് പുറത്തുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിസ്റ്റര്‍ ലൂസി പ്രതികരിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.