2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

സിസ്റ്റര്‍ ചൈതന്യയുടെ വൃക്ക സ്വീകരിച്ചുവെങ്കിലും ഷാജി വര്‍ക്കി യാത്രയായി

മുഹമ്മ:വൃക്ക സ്വീകരിച്ചുവെങ്കിലും ഷാജി വര്‍ക്കി യാത്രയായി.മുഹമ്മ പഞ്ചായത്ത് ആറാം വാര്‍ഡ് കായിക്കരക്കോട്ട (ചാലങ്ങാടി) കെ വി ഷാജി(43) ആണ് മരണത്തിന് കീഴടങ്ങിയത്.
ഇടുക്കി കൈലാസം കാരക്കുന്നേല്‍ മാത്യുവിന്റേയും അമ്മിണിയുടേയും മകള്‍ സിസ്റ്റര്‍ ചൈതന്യയാണ് ഷാജിക്ക് വൃക്ക നല്‍കിയത്.സിവില്‍ എഞ്ചിനീയറായ ഷാജി വര്‍ക്കി വൃക്ക തകരാറിലായതിനെതുടര്‍ന്ന് ഒന്നര വര്‍ഷമായി ചികില്‌സയിലായിരുന്നു.
ഷാജിയുടെ കുടുംബാംഗങ്ങള്‍ക്ക് പ്രമേഹരോഗമുള്ളതിനാല്‍ വൃക്ക ദാനം ചെയ്യാതെ വിഷമിക്കുമ്പോഴാണ് സിസ്റ്റര്‍ ചൈതന്യ സഹായഹസ്തം നീട്ടിയത്.കഴിഞ്ഞ ജൂണ്‍ രണ്ടാം വാരത്തിലായിരുന്നു ഓപ്പറേഷന്‍ നടത്തിയത്.
ഇടുക്കി കുമ്പന്‍പാറ ഫാത്തിമാമാതാ ഗേള്‍സ് എച്ച് എസ് എസിലെ അധ്യാപികയിരുന്ന സിസ്റ്റര്‍ ചൈതന്യ അധ്യാപികവൃത്തിയില്‍ നിന്നും മാറി ഇപ്പോള്‍ എച്ച് ഐ വി ബാധിതരായ കുട്ടികളെ സംരക്ഷിക്കുന്നതിനും പഠനത്തിനും സഹായം നല്‍കി വരുന്നു.
ഷാജി വര്‍ക്കിയുടെ ഭാര്യ സോഫി മക്കള്‍ ഷാരോണ്‍,ഷോണ്‍.സംസ്‌ക്കാരം വ്യാഴാഴ്ച 2.30ന് മുഹമ്മ സെന്റ് ജോര്‍ജ്ജ് ദേവലയസെമിത്തേരിയില്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.