2018 September 23 Sunday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
-ഭഗവത്ഗീത

സിവില്‍ സര്‍വിസസ് പരീക്ഷാ വിജ്ഞാപനമായി

ഈ വര്‍ഷത്തെ സിവില്‍ സര്‍വിസസ് പരീക്ഷയ്ക്കു യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പ്രിലിമിനറി പരീക്ഷ ഓഗസ്റ്റ് ഏഴിനു നടക്കും. അപേക്ഷകള്‍ ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.
ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങി 24 സര്‍വിസുകളിലായി ഏകദേശം 1,079 ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ എണ്ണം വര്‍ധിക്കാനും സാധ്യതയുണ്ട്.

അപേക്ഷിക്കുന്നതിനുള്ള യോഗ്യത:

ഏതെങ്കിലും വിഷയത്തില്‍ ബിരുദം
മാര്‍ക്ക് നിബന്ധനയൊന്നുമില്ല
അവസാന വര്‍ഷ വിദ്യാര്‍ഥികളെയും പരിഗണിക്കും. ഇവര്‍ മെയിന്‍ പരീക്ഷയുടെ അപേക്ഷയ്‌ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവുകള്‍ ഹാജരാക്കണം. മെയിന്‍ പരീക്ഷ ഡിസംബറിലാകും നടക്കുക.
മെഡിക്കല്‍ ബിരുദക്കാര്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കിയാല്‍ മതി. സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രൊഫഷണല്‍ യോഗ്യതയുള്ളവര്‍ക്കും പരീക്ഷയെഴുതാം.

പ്രായപരിധി:

2016 ഓഗസ്റ്റ് ഒന്നിനു 21നും 32നുമിടയില്‍
(1984 ഓഗസ്റ്റ് രണ്ടിനും 1995 ഓഗസ്റ്റ് ഒന്നിനുമിടയില്‍ ജനിച്ചവരാകണം.)
ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും ഒ.ബി.സിക്കു മൂന്നും അംഗപരിമിതര്‍ക്കു പത്തും വര്‍ഷത്തെ ഇളവു ലഭിക്കും. വിമുക്ത ഭടന്‍മാര്‍ക്ക് ഇളവുകള്‍ ചട്ടപ്രകാരം.

അപേക്ഷാ ഫീസ്: 100 രൂപ

(സ്ത്രീകള്‍ക്കും പട്ടികവിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും ഫീസില്ല)
എസ്.ബി.ഐയുടെ ഏതെങ്കിലും ശാഖ മുഖേന നേരിട്ടു പണമടയ്ക്കാം.
എസ്.ബി.ഐ, എസ്.ബി.ടി, എസ്.ബി.ഐയുടെ അസോസിയേറ്റ് ബാങ്കുകള്‍ എന്നിവയുടെ നെറ്റ് ബാങ്കിങ് സൗകര്യമുപയോഗിച്ചും വിസ, മാസ്റ്റര്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചും ഫീസടയ്ക്കാം.
സംശയനിവാരണത്തിനായി 01123385271, 23381125, 23098543 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
റിക്രൂട്ട് ചെയ്യുന്ന സര്‍വിസുകളും തസ്തികകളും, വിജ്ഞാപനം, കൂടുതല്‍ വിവരങ്ങള്‍ എന്നിവയ്ക്കും അപേക്ഷിക്കുന്നതിനും www.upsc.gov.in സന്ദര്‍ശിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി: മെയ് 27


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.