2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സില്‍ക്ക് ബോര്‍ഡില്‍ 65 സയന്റിസ്റ്റ്

ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിനു കീഴില്‍ ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ  65 ഒഴിവുകളാണുള്ളത്. സയന്റിസ്റ്റ് ബി, സയന്റിസ്റ്റ് സി തസ്തികകളിലാണ് ഒഴിവുകള്‍.

സയന്റിസ്റ്റ് സി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നാലു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. സയന്റിസ്റ്റ് ബി ഒഴിവിലേക്ക് സയന്‍സ് അഗ്രികള്‍ചറില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും സയന്റിസ്റ്റ് ബി (റീലിങ് ആന്‍ഡ് സ്പിന്നിങ്) തസ്തികയിലേക്ക് ടെക്‌സ്‌റ്റൈല്‍ ടെക്‌നോളജിയില്‍ ബി.ടെക് ബി.ഇ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

സയന്റിസ്റ്റ് സി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 40 വയസ് കവിയരുത്. മറ്റു രണ്ട് പോസ്റ്റുകളിലേക്ക് 35 വയസാണ് ഉയര്‍ന്ന പ്രായപരിധി. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

സയന്റിസ്റ്റ് സി (സുവോളജി 02, എന്റമോളജി 01, പ്ലാന്റ്് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്‌സ് 01, ഇന്‍സെക്റ്റ് ബ്രീഡിങ് ആന്‍ഡ് ജെനറ്റിക്‌സ് 01), സയന്റിസ്റ്റ് ബി (സുവോളജി 13, സെറികള്‍ചര്‍ 10, എന്റമോളജി 08, പ്ലാന്റ് സൈറ്റോളജി 01, സോയില്‍ സയന്‍സ് ആന്‍ഡ് കെമിസ്ട്രി 05, പ്ലാന്റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്‌സ് 04, അഗ്രികള്‍ചര്‍ എക്സ്റ്റന്‍ഷന്‍ 03, ബോട്ടണി 02, പ്ലാന്റ് പാത്തോളജി 01, പ്ലാന്റ് ഫിസിയോളജി 01, ഇന്‍സെക്റ്റ് ബ്രീഡിങ് ആന്‍ഡ് ജനറ്റിക്‌സ് 05, അഗ്രികള്‍ചര്‍ അഗ്രോണമി 06, പ്ലാന്റ് ടാക്‌സോണമി 01, ബയോ ടെക്‌നോളജി 02, അഗ്രികള്‍ചര്‍ സ്റ്റാറ്റിറ്റിക്‌സ് 04, മൈക്രോബയോളജി 01), സയന്റിസ്റ്റ് ബി (റീലിങ് ആന്‍ഡ് സ്പിന്നിങ്) എന്നിങ്ങനെയാണ് ഒഴിവുകള്‍.

www.csb.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷയുടെ പകര്‍പ്പ് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം Member Secretary, Cetnral Silk Board, Minitsry of Textiles, Government of India, Hosur Road, B.T.M. Layout, Madiwala, Bangalore 560 068 എന്ന വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തിയതി: നവംബര്‍ 08
അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കേണ്ട അവസാന തിയതി: നവംബര്‍ 11.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.