2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സിറിയയ്ക്കു റഷ്യയുടെ സഹായ വാഗ്ദാനം

ദമസ്‌കസ്: ആക്രമണങ്ങള്‍ തുടരുന്ന സിറിയയില്‍ സൈന്യത്തെ സഹായിക്കുന്നതിനായി പദ്ധതികളുമായി റഷ്യ രംഗത്ത്. അലെപ്പോയില്‍ നടക്കുന്ന ഏറ്റുമുട്ടലുകളിലാണ് റഷ്യയുടെ സഹായമുണ്ടാകുക. റഷ്യന്‍ പ്രതിരോധ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, കീഴടങ്ങുന്നവര്‍ക്കു മാപ്പ് നല്‍കുമെന്ന് സിറിയന്‍ പ്രസിഡന്റ് ബഷാറുല്‍ അസദ് പ്രഖ്യാപിച്ചിട്ടുണ്ട്.

വിമതരുടെ നിയന്ത്രണത്തിലുള്ള അലെപ്പോയുടെ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള അവസാന പാതയും കഴിഞ്ഞ ദിവസം അസദ് അനുകൂല സൈന്യം അടച്ചിരുന്നു. അവശ്യസാധനങ്ങള്‍ കിട്ടാതാകുന്നതോടെ വിമതരെ തുരത്തുന്നത് എളുപ്പമാകുമെന്നാണ് കണക്കുകൂട്ടല്‍.

അലെപ്പോയുടെ പടിഞ്ഞാറന്‍മേഖല വിമതരുടേയും കിഴക്കന്‍ മേഖല അസദ് അനുകൂല സൈന്യത്തിന്റേയും നിയന്ത്രണത്തിലാണ്. വിമതരോട് ആയുധംവച്ചു കീഴടങ്ങാന്‍ സൈന്യത്തിന്റെ ജനറല്‍ കമാന്‍ഡര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തടസപ്പെട്ട സന്ധിസംഭാഷണങ്ങള്‍ വീണ്ടും തുടങ്ങാന്‍ ഐക്യരാഷ്ട്രസഭ ശ്രമിക്കുന്നതിനിടെയാണ് സൈന്യം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.