2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

സിറിയയില്‍ വ്യോമാക്രമണത്തില്‍ 28 മരണം

  • അമ്പതോളം പേര്‍ക്കു പരുക്കേറ്റു
  • സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിലേറെയും

ബെയ്‌റൂട്ട്: വടക്കന്‍ സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുള്ള അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്കു പരുക്കേറ്റു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരിലേറെയും. അല്‍ക്വയ്ദ ബന്ധമുള്ള അല്‍ നുസ്‌റ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള ഇഡ്‌ലിബ് പ്രവിശ്യയിലെ സര്‍മാഡയിലായിരുന്നു വ്യോമാക്രമണം. ആക്രമണത്തിനു പിന്നില്‍ സിറിയന്‍ സൈന്യമാണെന്നാണ് ആരോപണം. 2011ല്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 270,000ലധികം ആളുകളാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.