2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സിറിയയില്‍ വീണ്ടും രാസാക്രമണം: ഹെലികോപ്റ്ററില്‍ നിന്ന് ക്ലോറിന്‍ ബോംബ് വര്‍ഷിച്ചു

ഇദ്‌ലിബ്: സിറിയന്‍ നഗരമായ ഇദ്‌ലിബില്‍ രാസാക്രമണം. ഹെലികോപ്റ്ററില്‍ നിന്നാണ് ക്ലോറിന്‍ ബോംബ് വര്‍ഷിച്ചത്. സ്‌ഫോടനത്തെത്തുടര്‍ന്ന് വിഷവാതകം ശ്വസിച്ച് അവശരായ 18 സ്ത്രീകളും 10 കുട്ടികളുമടക്കം 33 പേരെ ആശുപത്രിയിലേക്കു മാറ്റി.

ക്ലോറിന്‍ സിലിണ്ടറുകളടങ്ങിയ അഞ്ചു ബാരലുകള്‍ ഹെലികോപ്റ്ററില്‍ നിന്ന് വീടുകളുള്ള സ്ഥലത്തേക്ക് ഇടുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും ഇവര്‍ അറിയിച്ചു.

സര്‍ക്കാര്‍ വിമതരുടെ കൈവശമുള്ള പ്രദേശത്താണ് ആക്രമണം നടന്നിരിക്കുന്നത്. സംഭവത്തില്‍ സിറിയന്‍ സൈന്യമോ ഇവരെ സഹായിക്കുന്ന റഷ്യന്‍ സഖ്യസേനയോ പ്രതികരിച്ചിട്ടില്ല.

മുന്‍പും പല തവണ സിറിയയില്‍ വിഷ ബോംബാക്രമണം ഉണ്ടായിട്ടുണ്ട്. സരാഖെബില്‍ കഴിഞ്ഞ മേയിലും സമാനമായ ആക്രമണം നടന്നിരുന്നു. ആഭ്യന്തര കലഹം തുടങ്ങിയ 2011 മുതല്‍ 160 രാസാക്രമണമാണ് സിറിയയില്‍ നടന്നത്. ഇതില്‍പ്പെട്ട് 1,491 പേര്‍ മരിക്കുകയും 14,581 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.