2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സിറിയയില്‍ യുദ്ധ ക്രൂരതയുടെ നടുക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും

ദമസ്‌കസ്: സിറിയയില്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന ദൃശ്യങ്ങള്‍ ലോകത്തിന്റെ കണ്ണുനനയ്ക്കുന്നു. ഇദ്്‌ലിബില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ ബോംബറുകള്‍ വിമതകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് യുദ്ധത്തിന്റെ ഭീകരമുഖം വ്യക്തമാക്കുന്നത്.
21 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടന്ന കുട്ടിയെ മാറോടു ചേര്‍ത്ത് വാവിട്ടുകരയുന്ന സിറിയന്‍ രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങളാണ് സിറിയന്‍ സിവില്‍ ഡിഫന്‍സ് പുറത്തുവിട്ടത്. യുട്യൂബില്‍ അപ്്‌ലോഡ് ചെയ്ത ദൈവത്തെ വിളിച്ചു കരയുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യം ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഉംറാന്റെ കണ്ണീര്‍വറ്റിയ ചിത്രവും ലോകത്തെ ഞെട്ടിച്ചിരുന്നു.
മുഖത്ത് പൊടിപടലവുമായി നിര്‍വികാരതയോടെ ആംബുലന്‍സില്‍ ഇരിക്കുന്ന ദൃശ്യത്തിനു ശേഷമാണ് പുതിയ ദൃശ്യം വൈറലായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.