2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

സിറിയയില്‍ ബോംബിടാന്‍ റഷ്യയ്ക്ക് ഇറാന്റെ സഹായം

ആദ്യമായി റഷ്യന്‍ യുദ്ധവിമാനം ഇറാനില്‍ നിന്ന് സിറിയയിലേക്ക് പറന്നു

മോസ്‌കോ: സിറിയയില്‍ ബഷാറിന്റെ എതിരാളികളെ നേരിടാന്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ക്ക് ഇറാന്റെ സഹായം. ഇന്നു നടത്തിയ ബോംബിങിനായി റഷ്യയുടെ ജെറ്റ് വിമാനം പറന്നുയര്‍ന്നത് പശ്ചിമ ഇറാനിലെ ഹമദാന്‍ എയര്‍ബേസില്‍ നിന്നാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഇറാനില്‍ നിന്ന് റഷ്യ ആക്രമണം നടത്തുന്നത്.

തുപോലെവ്-22എം3 ലോങ് റേഞ്ച്, സുഖോയ്-34 എന്നീ യുദ്ധവിമാനങ്ങളാണ് ഹമദാനില്‍ നിന്ന് പറന്നത്.

സിറിയയില്‍ ആക്രമണം നടത്തുന്നതിനായി ഇറാനെക്കൂടാതെ ഇറാഖിനോടും റഷ്യ അനുമതി ചോദിച്ചതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളിലും കാസ്പിയന്‍ കടല്‍ അതിര്‍ത്തിയില്‍ നിന്ന് ആക്രമണം നടത്താന്‍ വേണ്ടിയാണിത്.

ഇദ്‌ലിബ്, അലെപ്പോ, ദാറല്‍ സോര്‍ എന്നീ സിറിയന്‍ നഗരങ്ങളിലെ ഐ.എസ് ഭീകരരെയും അല്‍ നുസ്ര ഫ്രണ്ട് അനുകൂലികളെയും തുരത്താനാണ് ബോംബിട്ടതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.