2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം

തെല്‍അവീവ്: സിറിയയില്‍ വ്യോമാക്രമണം നടത്തിയെന്ന് ഇസ്‌റാഈല്‍ സൈന്യം. കഴിഞ്ഞ ദിവസം രാത്രി നിരവധി ആക്രമണങ്ങള്‍ നടത്തിയെന്നാണ് പറയുന്നത്. അതിനിടെ, ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് സിറിയന്‍ സൈന്യവും അവകാശപ്പെട്ടു.
സിറിയയിലേക്ക് തങ്ങളുടെ ഭൂതല-വ്യോമ മിസൈല്‍ വിക്ഷേപിച്ചതായും അതില്‍ ഒരു മിസൈല്‍ സിറിയന്‍ സൈന്യം പ്രതിരോധിച്ചതായും ഇസ്‌റാഈല്‍ അറിയിച്ചു. 2011ല്‍ ആഭ്യന്തര യുദ്ധം തുടങ്ങിയ ശേഷം സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം ഇതാദ്യമാണ്. ആക്രമണത്തെ തുടര്‍ന്ന് സിറിയന്‍ സൈന്യം വ്യോമപ്രതിരോധ സംവിധാനം സ്ഥാപിച്ചു. ഇസ്‌റാഈല്‍ വിമാനങ്ങള്‍ക്കുനേരെ സിറിയ മിസൈല്‍ തൊടുത്തുവിട്ടതായി ഇസ്‌റാഈല്‍ ദിനപത്രം ഹറേട്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിമാനത്തെ മിസൈല്‍ ബാധിച്ചില്ല. ജറൂസലമിലെ ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനമായ ‘ആരോ’ ഉപയോഗിച്ച് മിസൈലുകളെ ഇല്ലാതാക്കിയെന്നും പത്രം പറയുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.