2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

സിറിയയില്‍ ഇരട്ട സ്‌ഫോടനം: 38 മരണം

ദമസ്‌കസ്: സിറിയയില്‍ തീരദേശ പട്ടണത്തിലുണ്ടായ രണ്ട് ബോംബ് സ്‌ഫോടനങ്ങളില്‍ സൈനികര്‍ ഉള്‍പ്പെടെ 38 പേര്‍ കൊല്ലപ്പെട്ടു.  സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തീരനഗരമായ ഹുംസ് പ്രവിശ്യയിലെ തര്‍തൂസ് നഗരത്തിലാണ് ഇരട്ട സ്‌ഫോടനമുണ്ടായതെന്ന് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന റിപ്പോര്‍ട്ടു ചെയ്തു. തീരദേശ ഹൈവേയില്‍ രണ്ടിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.
ബോംബ് സ്ഥാപിച്ച കാറും ബെല്‍റ്റ് ബോംബ് ധരിച്ച ചാവേറുമാണ് പൊട്ടിത്തെറിച്ചത്. ജനങ്ങള്‍ കൂടുതലുള്ള പ്രദേശം കണക്കാക്കിയാണ് സ്‌ഫോടനമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. സിറിയന്‍ പ്രസിഡന്റിന് സ്വാധീനമുള്ള പ്രദേശമാണ് ഈ പട്ടണം.  റഷ്യയുടെ നാവിക സേനയുടെ താവളവും ഇവിടെയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.