2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സിറിയയിലെ കുര്‍ദ് മേഖലയില്‍ ഐ.എസ് ആക്രമണം: 50 മരണം

ബെയ്‌റൂത്ത്: വടക്ക് കിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് മേഖലയില്‍ ഐ.എസ് നടത്തിയ ഇരട്ടചാവേര്‍ ആക്രമണങ്ങളില്‍ 50 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സിറിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് മരണസംഖ്യ 44 ആണ്.
തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന സിറിയന്‍ പ്രദേശമായ ഖാമിഷ്‌ലിയിലാണ് ഇരു ആക്രമണങ്ങളും. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കാണ് പ്രദേശത്ത് ആദ്യം സ്‌ഫോടനം നടത്തിയത്. മിനുട്ടുകള്‍ക്ക് ശേഷം സ്‌ഫോടകവസ്തു ഘടിപ്പിച്ച ബൈക്കും പൊട്ടിത്തെറിക്കുകയായിരുന്നു. ഇരു ആക്രമണങ്ങളുടേയും ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിട്ടുï്.
കുര്‍ദിഷ് പൊലിസിന്റെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടേയും സമീപത്താണ് ആക്രമണം ഉïായതെന്ന് ബ്രിട്ടന്‍ ആസ്ഥാനമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. കുര്‍ദ് സൈന്യത്തിന്റെ സുരക്ഷാ ആസ്ഥാനമാണിത്. നേരത്തെയും ഐ.എസ് കുര്‍ദ് മേഖലകളെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയിരുന്നു. വടക്കന്‍ സിറിയയില്‍ ഐ.എസിനെതിരേയുള്ള യു.എസ് സൈന്യത്തിന്റെ ആക്രമണത്തിനു സഹായം നല്‍കുന്നത് കുര്‍ദ് സേനയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.