2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

സിറിയന്‍ സമാധാന ചര്‍ച്ചക്ക് മുന്നോടിയായി ജോണ്‍ കെറി സഊദി ഭരണാധികാരിയുമായി ചര്‍ച്ച നടത്തി

അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: വിയന്നയില്‍ ചേരുന്ന സിറിയന്‍ സമാധാന ചര്‍ച്ചക്ക് മുന്നോടിയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സഊദി ഭരണാധികാരി സല്‍മാന്‍ ഇബ്‌നു അബ്ദുല്‍ അസീസ് രാജാവുമായി ചര്‍ച്ച നടത്തി. സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ പ്രശ്‌നത്തിലെ പ്രധാന കക്ഷികളായ റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുമായി വിയന്നയില്‍ വെച്ച് നടത്താനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായാണ് ജോണ്‍ കെറി സഊദി ഭരണാധികാരിയുമായി ചര്‍ച്ച നടത്തിയത്.
സിറിയന്‍ ഗവണ്‍മെന്റും എതിരാളികളും തമ്മിലുള്ള മരണകളികള്‍ക്ക് അറുതി വരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജോണ്‍ കെറി ആത്മവിശ്വാസം പ്രകടിപ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയും റഷ്യയും സംയുക്ത മധ്യസ്ഥശ്രമം നടത്തുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. അറബ് ലീഗ്, യൂറോപ്യന്‍ യൂണിയന്‍, തുര്‍ക്കി, ഇറാന്‍, ചൈന എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തുമെന്നാണ് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.