2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സിറിയന്‍ വിമതര്‍ക്ക് യു.എസ് ആയുധവിതരണം നടത്തി

ദമസ്‌കസ്: സിറിയന്‍ വിമതര്‍ക്ക് യു.എസ് വ്യോമസേന ആയുധങ്ങള്‍ വിമാനമാര്‍ഗം വിതരണം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സൈന്യത്തിനെതിരേ പോരാടുന്ന വിമത ഗ്രൂപ്പുകള്‍ക്ക് യുദ്ധവിമാനങ്ങള്‍ വഴി ആയുധങ്ങള്‍ ഇറക്കിക്കൊടുക്കുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയയില്‍ വ്യോമമാര്‍ഗം ഭക്ഷണവും മരുന്നും വിതരണം ചെയ്യാന്‍ യു.എന്‍ സുരക്ഷാ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ മറവിലാണ് യു.എസ് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത്.
ഐ.എസിനും സര്‍ക്കാര്‍ സേനക്കും എതിരേ യുദ്ധം ചെയ്യുന്ന സായുധവിഭാഗങ്ങള്‍ക്കാണ് യു.എസ് ആയുധങ്ങള്‍ നല്‍കുന്നത്. ഈയിടെ അസദ് ഭരണകൂടത്തിനെതിരേ പോരാടുന്ന വിമതര്‍ക്കെതിരേ റഷ്യന്‍ വ്യോമസേന ആക്രമണം ശക്തമാക്കിയിരുന്നു. തുടര്‍ന്നാണ് വിമതരെ സഹായിക്കാനുള്ള നീക്കം യു.എസ് നടത്തിയത്. അലെപ്പോയിലാണ് വിമതര്‍ക്കെതിരെയാണ് റഷ്യ ആക്രമണം നടത്തുന്നത്. അലെപ്പോയുടെ വടക്കന്‍ പ്രവിശ്യയിലെ മാരിയയിലാണ് ആയുധങ്ങള്‍ ഇറക്കിയതെന്ന് ദൃസാക്ഷിയെ ഉദ്ധരിച്ച് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഗ്രൂപ്പ് പറഞ്ഞു. തോക്കുകളും ടാങ്ക് പ്രതിരോധ ആയുധങ്ങളുമാണ് വിതരണം ചെയ്തത്. എന്നാല്‍ മേഖലയില്‍ വിമാനമാര്‍ഗം സാധനങ്ങള്‍ വിതരണം ചെയ്തതായി യു.എസ് പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു. ആയുധങ്ങള്‍ വിതരണം ചെയ്തുവെന്ന റിപ്പോര്‍ട്ട് അവര്‍ തള്ളി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News