2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സിറിയന്‍ പുനരുദ്ധാരണം: സഊദി സഹായത്തിന് മന്ത്രിസഭാ അംഗീകാരം

 

റിയാദ്: സിറിയയില്‍ പുനരുദ്ധാരണത്തിന് നൂറു മില്ല്യണ്‍ ഡോളര്‍ നല്‍കാനുള്ള തീരുമാനത്തിന് സഊദി മന്ത്രിസഭ അംഗീകാരം നല്‍കി. ഐ.എസ് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ സിറിയക്ക് സഊദി നല്‍കുന്ന ഏറ്റവും വലിയ സാമ്പത്തിക സഹായമാണിത്. കഴിഞ്ഞ ദിവസം ജിദ്ദയിലെ അല്‍ സലാമ രാജകൊട്ടാരത്തില്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയിലാണ് മന്ത്രിസഭ ചേര്‍ന്നത്. ഐ.എസില്‍നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍ ജീവിതം സാധാരണനിലയിലാക്കുകയാണ് ലക്ഷ്യം.
ഹാജിമാര്‍ക്ക് അവരുടെ കര്‍മങ്ങള്‍ സുരക്ഷിതമായും ആശ്വാസത്തോടെയും നിര്‍വഹിക്കാന്‍ സാധിച്ചതിലും ഒപ്പം ഇതിനായി പ്രയത്‌നിച്ച രാജകുമാരന്മാരെയും മന്ത്രിമാരേയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനേയും അംഗങ്ങളേയും സഊദി ഭരണാധികാരി അഭിനന്ദിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.