2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സിറിഞ്ചിനെ അറിയാം ഷാക്കിര്‍ തോട്ടിക്കല്‍

വൈദ്യശാസ്ത്രരംഗത്ത് ഒരു കൈദൂരം അകലെയാണ് ഇന്ന് സിറിഞ്ചുകളുടെ സ്ഥാനം. ഒട്ടു മിക്ക രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയ്ക്ക് സിറിഞ്ചിന്റെ ഉപയോഗം കൂടിയേതീരൂ. ഔഷധം പെട്ടെന്ന് നാഡീ ഞരമ്പുകളിലൂടെ ശരീരത്തിന്റെ ആവശ്യമുള്ള ഭാഗത്ത്് എത്തിക്കാന്‍ വേണ്ടിയാണ് ഡോക്ടര്‍മാര്‍ കുത്തിവയ്പ് സൂചി ഉപയോഗിക്കുന്നത്.
ഇന്ന് ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന ബൈഫര്‍കേറ്റഡ് കുത്തിവയ്പ് സൂചികള്‍ 1965ല്‍ അമേരിക്കയിലാണ് കണ്ടുപിടിച്ചത്. അമേരിക്കയിലെ പ്രഗത്ഭ ഡോക്ടറായിരുന്ന ബെഞ്ചമിന്‍ എ.റൂബിന്‍ ആയിരുന്നു സിറിഞ്ച് ലോകത്തിന് സമ്മാനിച്ചത്.
വലിപ്പം കൊണ്ടും പുനരുപയോഗം കൊണ്ടും മുന്‍കാല സിറിഞ്ചുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍, എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങള്‍ പടരുന്ന കാരണത്താല്‍ പുനരുപയോഗിക്കാത്ത ഡിസ്‌പോസബിള്‍ സൂചികള്‍ മാത്രമാണ് വൈദ്യശാസ്ത്രരംഗത്ത് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ന്യൂസിലാന്‍ഡിലെ ശാസ്ത്രജ്ഞന്‍ കോളിന്‍ മര്‍ഡോക്ക് കണ്ടുപിടിച്ച ഡിസ്‌പോസബിള്‍ സിറിഞ്ച് 1970ല്‍ ഓസ്‌ട്രേലിയയിലെ ടാസ്മാന്‍ വാക്‌സിന്‍ ലിമിറ്റഡ് ആണ് വിപണിയില്‍ എത്തിച്ചത്. വൈദ്യശാസ്ത്രം പുരോഗതി പ്രാപിച്ചപ്പോള്‍ ഒരു തലമുടിനാരിന്റെ കനം മാത്രം വരുന്ന അതി സൂഷ്മസൂചികള്‍ അഥവാ മൈക്രോനീഡിലുകളും ഇന്ന് മെഡിക്കല്‍ രംഗത്ത് ഉപയോഗിച്ചുവരുന്നു.
ഈ സൂചികള്‍ നാഡി നരമ്പുകളില്‍ കുത്തിവയ്ക്കുമ്പോള്‍ വേദനയുടെ ഒരു അംശം പോലും രോഗി അറിയുകയില്ലെന്നതാണ് സവിശേഷത. ജോര്‍ജിയ എന്ന സ്ഥാപനത്തിലെ രണ്ടു പ്രശസ്ത എന്‍ജിനിയര്‍മാരായിരുന്ന മാര്‍ക്ക് അലന്‍, മാര്‍ക്ക് പ്രോസ്‌നിസ്റ്റസ് എന്നിവരാണ് മൈക്രോ നീഡില്‍സ് ലോകത്തിന് സംഭാവന ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.