2017 August 20 Sunday
അവസരം ഒന്നിലധികം തവണ നിങ്ങളുടെ വാതിലില്‍ മുട്ടില്ല
ഷാം ഫോര്‍ട്ട്

സിമെറ്റില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് പ്രവേശനം

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് ടെക്‌നോളജി (സിമെറ്റ്)യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃപ്പൂണിത്തുറ (എറണാകുളം ജില്ല, 04842780688), മുണ്ടൂര്‍ (പാലക്കാട് ജില്ല, 04912833011), മാങ്ങാട്ടുപ്പറമ്പ (കണ്ണൂര്‍ ജില്ല, 04972781499) എന്നീ നഴ്‌സിംഗ് കോളേജുകളില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ് സീറ്റുകളില്‍ 201718 അധ്യയന വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും സിമെറ്റ് വെബ്‌സൈറ്റിലും (www.simet.in) സിമെറ്റ് ഡയറക്ടറേറ്റിലും (ഫോണ്‍: 04712743090) എല്ലാ സിമെറ്റ് നഴ്‌സിംഗ് കോളേജുകളിലും 500 രൂപയ്ക്ക് നേരിട്ട് ലഭിക്കും. സിമെറ്റ് വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുന്ന ചെലാന്‍ പൂരിപ്പിച്ച് ഏതെങ്കിലും എസ്.ബി.ഐ. ശാഖയില്‍ 500 രൂപ അടച്ചതിന്റെ രസീത് (അപേക്ഷകന്റെ കോപ്പി), സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്‌ലിസ്റ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ഡയറക്ടര്‍, സിമെറ്റ്, പള്ളിമുക്ക്, പേട്ട പി.ഒ., തിരുവനന്തപുരം695024 എന്ന വിലാസത്തിലോ സിമെറ്റ് നഴ്‌സിംഗ് കോളേജുകളിലോ ജൂണ്‍ 29നകം അപേക്ഷ നല്‍കണം. അമ്പതു ശതമാനം മെറിറ്റ് സീറ്റുകളില്‍ എല്‍.ബി.എസ് സെന്റര്‍ മുഖേനയാണ് പ്രവേശനം


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.