2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

സിമന്റ് വില വര്‍ധനവ്: നിര്‍മാണ മേഖല പ്രതിസന്ധിയിലെന്ന് അസോസിയേഷന്‍

 

കൊച്ചി: സിമന്റ് വിലയിലെ അന്യായ വര്‍ധനവ് നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി ഓള്‍ കേരള സിമന്റ് ബ്രിക്‌സ് ആന്‍ഡ് ടൈല്‍സ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍.
ഒരു ചാക്ക് സിമന്റിന് 60 മുതല്‍ 70 രൂപവരെയാണ് കൂടിയിരിക്കുന്നത്. മഴക്കാലമായതോടെ സിമന്റിന് ഡിമാന്റ് കുറഞ്ഞിരിക്കുകയാണ്.
ഇത് മുന്നില്‍ കണ്ടാണ് ഉല്‍പാദകര്‍ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടിയിരിക്കുന്നത്. മഴക്കാലം മാറുന്നതോടെ സിമന്റിന് ആവശ്യക്കാര്‍ വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇപ്രകാരം വില വര്‍ധിപ്പിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. കരിങ്കല്ലിന് വില കൂടിയതോടെ കടുത്ത പ്രതിസന്ധിയിലായിരുന്ന നിര്‍മാണ മേഖലയ്ക്ക് ഇപ്പോള്‍ സിമന്റ് വിലയിലുണ്ടായ വര്‍ധനയും താങ്ങാന്‍ സാധിക്കുന്നില്ല. വില വര്‍ധന പിടിച്ച് നിര്‍ത്തുവാന്‍ തമിഴ്‌നാട് സ്വീകരിച്ച മാര്‍ഗങ്ങള്‍ കേരളവും മാതൃകയാക്കമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ബിജു പാലാല്‍, സെക്രട്ടറി ജോബി എബ്രഹാം, വര്‍ഗീസ് ജെ. ആലുക്കല്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.