2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

സിന്ധുവും തായ് സുവും വീണ്ടും നേര്‍ക്കുനേര്‍

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവും തായ്‌വാന്‍ താരം തായ് സുവും വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുന്നു. ജപ്പാന്‍ ഓപ്പണിലായിരിക്കും ഇരുവരും നേര്‍ക്കു നേര്‍ വരിക. സെമി ഫൈനലിലെ സിന്ധുവിന്റെ എതിരാളിയായിട്ടായിരിക്കും തായ് സു എത്തുക. 2016 ഒളിംപിക്‌സിന് ശേഷം തായ്‌സുവും സിന്ധുവും ആറു തവണയാണ് ഏറ്റുമുട്ടിയത്. ഇതില്‍ ആറു തവണയും സിന്ധുവിന് പരാജയപ്പെടേണ്ടി വന്നു. ഇനിയൊരവസരം കിട്ടിയാല്‍ തായ് സുവിനെ പരാജയപ്പെടുത്തുമെന്ന് ഏഷ്യന്‍ ഗെയിംസിലെ പരാജയത്തിന് ശേഷം സിന്ധുവിന്റെ പരിശീലകന്‍ പുല്ലേല ഗോപീചന്ദ് പറഞ്ഞിരുന്നു. തായ് സുവിനെ എതിരാളിയായി കിട്ടാന്‍ കാത്തിരിക്കുകയാണ് സിന്ധുവെന്നും ഗോപീചന്ദ് പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.