2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സിനിമാരംഗത്ത് വീണ്ടും തര്‍ക്കം; നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ തീരുമാനം

കൊച്ചി: സിനിമാ രംഗത്ത് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും സമരം. തിയേറ്റര്‍ വിഹിതത്തെ ചൊല്ലി നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡിസംബര്‍ 16 മുതല്‍ സിനിമാനിര്‍മാണവും വിതരണവും നിര്‍ത്തിവയ്ക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടകള്‍ തീരുമാനിച്ചു. നിലവിലെ നിരക്കില്‍ നിന്ന് കുറവുവരുത്തികൊണ്ട് മാത്രമേ തിയേറ്റര്‍ വിഹിതം നല്‍കുകയുള്ളൂവെന്ന എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വിതരണവും നിര്‍മാണവും നിര്‍ത്തിവയ്ക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെയും സംയുക്തയോഗം തീരുമാനിച്ചതെന്ന് ഇരുസംഘടകളുടെയും പ്രസിഡന്റുമായ സുരേഷ് കുമാറും സിയാദ് കോക്കറും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.