2018 November 14 Wednesday
യഥാര്‍ഥ സൗഹൃദത്തേക്കാള്‍ വില നല്‍കാവുന്ന ഒന്നും തന്നെ ഈ ലോകത്തിലില്ല.

സിദാനെ മറികടന്ന് ജിറൂദ്

പാരിസ്: ഫ്രഞ്ച് ടീമിനു വേണ്ടി ഗോള്‍ നേടിയവരുടെ പട്ടികയില്‍ സിനദീന്‍ സിദാനെ പിറകിലാക്കി ഒലിവര്‍ ജിറൂദ്. യുവേഫാ നാഷന്‍സ് കപ്പില്‍ കഴിഞ്ഞ ദിവസം നെതര്‍ലന്റിനെതിരേ ഗോള്‍ നേടിയതോടെയാണ് ജിറൂദ് നേട്ടം സ്വന്തമാക്കിയത്. നൈതര്‍ലന്റിനെതിരായ ഗോള്‍ ഫ്രാന്‍സ് ജേഴ്‌സിയില്‍ ജിറൂദിന്റെ 32മത്തെതായിരുന്നു. 82 മത്സരങ്ങളില്‍ നിന്നാണ് ജിറൂദ് സിദാന്റെ ഗോള്‍ നേട്ടം മറികടന്നത്.
ഫ്രാന്‍സിന് വേണ്ടണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയവരുടെ പട്ടികയില്‍ ജിറൂദ് നാലാം സ്ഥാനത്താണ്. രണ്ടണ്ടു ഗോള്‍ കൂടി നേടിയാല്‍ മൂന്നാം സ്ഥാനത്തുള്ള ഡേവിഡ് ട്രെസിഗെയെ മറികടക്കാന്‍ ജിറൂദിനാവും. 41 ഗോള്‍ നേടിയ പ്ലാറ്റിനിയും 51 ഗോള്‍ നേടിയ ഹെന്റിയുമാണ് ഫ്രാന്‍സിന് വേണ്ടണ്ടി കൂടുതല്‍ ഗോള്‍ നേടിയ മറ്റു താരങ്ങള്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.