2019 May 19 Sunday
അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും യേശു

സിഡിറ്റ്, സൈബര്‍ശ്രീയില്‍ ആധുനിക പരിശീലനത്തിന് അവസരം

സിഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, മാറ്റ്‌ലാബ് എന്നിവയില്‍ പരിശീലനം നല്‍കും. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനങ്ങളില്‍ 20 മുതല്‍ 26 വയസുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ടുഡി ആന്റ് ത്രീഡി ഗെയിം വികസന പരിശീലനത്തിന് എന്‍ജിനിയറിംഗ്/എം.സി.എ/ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും എന്‍ജിനിയറിംഗ്/എം.സി.എ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും പങ്കെടുക്കാം. ആറ് മാസത്തെ പരിശീലനത്തിന് പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്‌റ്റൈപന്റ് ലഭിക്കും. മാറ്റ്‌ലാബിന്റെ നാലു മാസത്തെ പരിശീലനത്തിന് എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്)/ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ടോണിക്‌സ് എന്നിവയില്‍ എന്‍ജിനിയറിംഗ് ബിരുദം ഉള്ളവര്‍ക്കും പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybesrri.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പ് സഹിതം 30ന് സൈബര്‍ശ്രീ സെന്റര്‍, സിഡിറ്റ്, പൂര്‍ണ്ണിമ, ടി.സി 81/2964, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാക്കണം. ഇമെയില്‍:cybesrrtiraining@gmail.com ഫോണ്‍: 0471 2323949.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.