2018 December 10 Monday
അവസാനം നമ്മള്‍ ശത്രുവിന്റെ വാക്കുകളല്ല ഓര്‍മിക്കുന്നത്. പക്ഷേ, നമ്മുടെ സുഹൃത്തുക്കളുടെ മൗനമാണ്

സിഖ് വിരുദ്ധ കലാപം: രണ്ടംഗ സംഘം അന്വേഷിക്കും

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തിനെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ടംഗ പ്രത്യേക അന്വേഷണ കമ്മിഷനെ നിയമിച്ചു സുപ്രിംകോടതി ഉത്തരവ്. ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി എസ്.എന്‍ ദിന്‍ഗ്രയാണ് കമ്മിഷന്‍ അധ്യക്ഷന്‍. 186 കേസുകളാണ് സിഖ് വിരുദ്ധ കലാപവുമായി എടുത്തിട്ടുള്ളത്. അന്വേഷണ കമ്മിഷനിലെ മറ്റൊരംഗം ഐ.പി.എസ് ഉദ്യോഗസ്ഥനായ അഭിഷേക് ദുലാറാണ്.
ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസന്വേഷണത്തിനു പ്രത്യേക കമ്മിഷനെ നിയോഗിച്ച് ഉത്തരവിട്ടത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.