2019 March 23 Saturday
ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല അഗ്നി ദഹിപ്പിക്കുന്നില്ല. ജലം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല. -ഭഗവത്ഗീത

സിംബാവയില്‍ ഖനിയപകടം; 60 മരണം

 

ഹരാരെ: സിംബാബ്‌വേയിലെ സ്വര്‍ണഖനിയിലുണ്ടായ അപകടത്തില്‍ അറുപതിലേറെ തൊഴിലാളികള്‍ കൊല്ലപ്പെട്ടതായി സംശയം. സിംബാബ്‌വേ തലസ്ഥാനമായ ഹരാരെയിലെ തെക്കുപടിഞ്ഞാര്‍ ഭാഗത്തെ ഖനിയിലാണ് ദുരന്തം.

കനത്ത മഴയെ തുടര്‍ന്നു സമീപത്തെ അണക്കെട്ട് തകര്‍ന്നു വെള്ളം ഖനിയിലെത്തുകയായിരുന്നെന്നാണ് വിവരം. ഈസമയം ഖനിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. ഏറെ നേരത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇവരില്‍ ചിലരുടെയെങ്കിലും മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ഖനിക്കുള്ളിലെ ജലം പമ്പ്‌ചെയ്തു കളഞ്ഞായിരുന്നു രക്ഷാപ്രവര്‍ത്തനമെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും സിംബാബ്‌വേ മന്ത്രി ജൂലി മോയോ അറിയിച്ചു.
റിയോ സിം എന്ന മൈനിങ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഹരാരെയില്‍നിന്നു 145 കി.മീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സ്വര്‍ണ ഖനി. ചൊവ്വാഴ്ച രാത്രിയാണ് കനത്ത മഴയെ തുടര്‍ന്നു ഖനിയില്‍ വെള്ളം കയറിയത്.

സംഭവത്തില്‍ ഖനിക്കുള്ളില്‍ കൂടുതല്‍ തിരച്ചിലുകള്‍ നടത്തുന്നുണ്ട്. സിംബാബ്‌വേയില്‍ പ്ലാറ്റിനം, സ്വര്‍ണം, കല്‍ക്കരി, ചെമ്പ് തുടങ്ങിയവ വ്യാപകമായി ഖനനം ചെയ്യുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.