2020 February 19 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സിംഗിന്റെ മിന്നല്‍ പരിശോധന: പഴകിയ കള്ള് പിടിച്ചെടുത്തു, രണ്ടു പേര്‍ അറസ്റ്റില്‍

കാട്ടാക്കട: എക്‌സൈസ്  കമ്മിഷണര്‍ ഋഷിരാജ് സിംഗ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കാട്ടാക്കട കാട്ടാക്കട അഞ്ചുതെങ്ങിന്‍ മൂട്ടിലെ കള്ളുഷാപ്പില്‍ നിന്ന് പഴകിയ കള്ള് പിടിച്ചെടുത്തു.
രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ  ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്  പരിശോധന നടന്നത്. മുപ്പത് ലിറ്റര്‍ കള്ളാണ് പഴക്കമുള്ളതായി കണ്ടെത്തി പിടിച്ചെടുത്തത്. തുടര്‍ന്ന്  കമ്മിഷണര്‍ കാട്ടാക്കട എക്‌സൈസ് റെയിഞ്ച് ഓഫിസില്‍ ഫോണ്‍ ചെയ്ത് അഞ്ചുതെങ്ങിന്‍ മൂട്ടിലെ കള്ളുഷാപ്പില്‍ എത്താന്‍ ആവശ്യപ്പെട്ടു. ള്ളുഷാപ്പില്‍ എത്തിയ എക്‌സൈസ് സംഘം കമ്മിഷണറെ കണ്ട് ഞെട്ടി. കമ്മിഷണറുടെ നിര്‍ദേശ പ്രകാരം  കരാറുകാരന്‍ സതീഷ് കുമാര്‍ വില്‍പ്പനക്കാരന്‍ പ്രഭാകരന്‍ നായര്‍  എന്നിവരെ എക്‌സൈസ്  അറസ്റ്റു ചെയ്തു. പിടിച്ചെടുത്ത പഴകിയ കള്ള് പരിസരത്ത് തന്നെ നശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.