2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സാഹിത്യകാരന്‍മാര്‍ സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നവര്‍: മന്ത്രി

കൊട്ടാരക്കര: സാഹിത്യകാരന്‍മാരും അവരുടെ സൃഷ്ടികളും സമൂഹത്തെ വെളിച്ചത്തിലേക്ക്  നയിക്കുന്നവയാണെന്ന് വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പൂവറ്റൂര്‍ ഗോപി രജിച്ച അതിജീവനത്തിന്റെ ദിനരാത്രങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോവലിസ്റ്റ് കെ വാസുദേവന്‍ അധ്യക്ഷനായി. ചടങ്ങില്‍ മന്ത്രി കെ രാജുവില്‍ നിന്ന് സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു പുസ്‌കം ഏറ്റുവാങ്ങി. എണ്‍പത് വയസ് പൂര്‍ത്തിയായ പൂവറ്റുര്‍ ഗോപിയെ കൊടിക്കുന്നില്‍ സുരേഷ് എം.പി  പൊന്നാട അണിയിച്ച് ആദരിച്ചു. രാജന്‍ബോധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മടീച്ചര്‍, പ്രഭാത് ബുക്ക് ഹൗസ് ചീഫ് എഡിറ്റര്‍ വള്ളിക്കാവ് മോഹന്‍ദാസ്,, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി സരസ്വതി, ജില്ലാ പഞ്ചായത്തംഗം ആര്‍ രശ്മി, നന്ത്യയത്‌ഗോപാലകൃഷണന്‍, ഗ്രാമപഞ്ചായത്ത് വൈസ പ്രസിഡന്റ് ആര്‍ രാജേഷ്, ബി രാധാമണി, ശ്രീകുമാര്‍ കുരുമ്പേലില്‍, കെ ചന്ദ്രകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ പൂവറ്റൂര്‍ സുരേന്ദ്രന്‍, വിനോദ്കുമാര്‍, ശ്രീജ, സംഘാടക സമിതി കണ്‍വീനര്‍ ബി രാജേന്ദ്രന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.