2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

സാവോ ടോമിയില്‍ നിന്ന് ഈ വര്‍ഷവും ഏക ഹാജിയായി ആദം

ജിദ്ദ: സാവോ ടോമി ആന്‍ഡ് പ്രിന്‍സിപെ റിപ്പബ്ലിക്കില്‍ നിന്നും ഈ വര്‍ഷവും ഏക ഹാജി ആദം മാത്രം. 200 മുസ്‌ലിംകളുള്ള ഇവിടെ നിന്ന് ഹജ് തീര്‍ഥാടകനായി കഴിഞ്ഞ വര്‍ഷവും ആദം തന്നെയായിരുന്നു ഇവിടെ നിന്നുള്ള ഏക ഹാജി.
ഹജിന് തിരിക്കുന്നതിന് മുമ്പ് തന്റെ ശിഷ്യന്മാരോട് വരും വര്‍ഷങ്ങളില്‍ നിങ്ങളും ഹജിന് പോകണമെന്ന് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പുണ്യഭൂമി കാണാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെ@ന്നും അദ്ദേഹം പറഞ്ഞു. സാവോ ടോമിയിലെ ലശ്‌ബോനയില്‍ നിന്ന് ഇസ്തംബൂള്‍ വഴി 13 മണിക്കൂര്‍ സഞ്ചരിച്ചാണ് ആദം ജിദ്ദയിലെത്തിയത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ
രണ്ട@ു ദ്വീപുകളാണ് സാവോ ടോമി ആന്‍ഡ് പ്രിന്‍സിപെ റിപ്പബ്ലിക്ക്. ഇന്‍ഫര്‍മേഷന്‍ മന്ത്രാലയമാണ് ഇദ്ദേഹത്തെ കുറിച്ചുള്ള വീഡിയോ പുറത്ത് വിട്ടത്.
അതേ സമയം ധാരാളം മുസ്‌ലികളുണ്ടായിട്ടും ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിന് ഒരാളെ പോലും അയക്കാത്ത ചില രാജ്യങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങള്‍ ബൊളീവിയയും ഇക്വഡോറുമാണ്. ബൊളീവിയയില്‍ മുസ്‌ലിം ജനസംഖ്യ ഒന്നര ലക്ഷമാണ്. രാജ്യത്തെ ആകെ ജനസംഖ്യ ഒരു കോടിയുമാണ്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇസ്‌ലാമിക് സെന്ററുകളില്‍ ഒന്നു ബോളീവിയയിലുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് തീര്‍ഥാടകര്‍ ആരും എത്തിയിട്ടില്ല. ഇക്വഡോറില്‍ രണ്ടായിരത്തോളം മുസ്‌ലിംകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
ഹജ്ജ് ചെലവുകള്‍ താങ്ങാന്‍ മാത്രം സാമ്പത്തിക ശേഷിയില്ലാത്തതാണ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആരും തീര്‍ഥാടന കര്‍മത്തില്‍ എത്താത്തതെന്ന് തുര്‍ക്കി, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടര്‍ ബോല്‍ഡ് അംഗം മുത്വവ്വിഫ് ഡോ. സമീര്‍ തവക്കല്‍ പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.