2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

സാര്‍ക്ക് ഉച്ചകോടി കൃത്യസമയത്ത് നടത്താന്‍ ശ്രമിക്കും: നേപ്പാള്‍

കാഠ്മണ്ഡു: നവംബറില്‍ ഇസ്‌ലാമബാദില്‍ ചേരാന്‍ നിശ്ചയിച്ച 19-ാമത് സാര്‍ക്ക് ഉച്ചകോടി കൃത്യസമയത്തു തന്നെ നടത്താന്‍ ശ്രമിക്കുമെന്നു നിലവിലെ അധ്യക്ഷ പദവിയിലുള്ള നേപ്പാള്‍ അറിയിച്ചു.
ഇന്ത്യ ഉള്‍പ്പെടേ വിവിധ അംഗരാജ്യങ്ങള്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ഉച്ചകോടി പ്രതിസന്ധിയിലായിരിക്കെയാണു വിഷയത്തില്‍ നേപ്പാള്‍ ഇടപെട്ടത്. നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവനയില്‍, ഉച്ചകോടി കൃത്യസമയത്തു തന്നെ നടത്തുന്ന കാര്യം ഉറപ്പാക്കാന്‍ മുഴുവന്‍ അംഗരാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഉച്ചകോടി നടത്താന്‍ അനുകൂലമായ സാഹചര്യം ഒരുക്കാന്‍ ഉടന്‍ തന്നെ മുഴുവന്‍ അംഗരാജ്യങ്ങളും തയാറാകണമെന്നും നേപ്പാള്‍ ആവശ്യപ്പെട്ടു. നവംബര്‍ ഒന്‍പത്, 10 തിയതികളിലാണ് ഉച്ചകോടി നിശ്ചയിച്ചിട്ടുള്ളത്. പാകിസ്താന്റെ ഉറി ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ഉച്ചകോടിയില്‍ നിന്നു പിന്മാറിയതായി വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചിരുന്നു.
ഇതിനു പിറകെ പാകിസ്താനോടു തങ്ങള്‍ക്കുള്ള അസംതൃപ്തിയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും ഇന്ത്യയെ പിന്തുണച്ച് ബൂട്ടാനും ഉച്ചകോടിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു.
ഇന്ത്യയുടെ പിന്മാറ്റത്തോടു പ്രതികരിച്ച് ഉച്ചകോടി നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നു കഴിഞ്ഞ ദിവസം പാകിസ്താന്‍ വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, എട്ടംഗ സമിതിയില്‍ ബാക്കിയുള്ള ശ്രീലങ്കയും മാല്‍ദീപും വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News