2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

സാമ്പത്തിക മാന്ദ്യം: സൗദിയില്‍ നിന്നും വിദേശികള്‍ നാട്ടിലേക്കയച്ച പണത്തില്‍ 16 ശതമാനം ഇടിവ്

അബ്ദുസ്സലാം കൂടരഞ്ഞി

റിയാദ്: സാമ്പത്തിക ഞെരുക്കം രൂക്ഷമായതിനു തെളിവായി വിദേശികള്‍ നാട്ടിലേക്കയച്ച പണത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. സഊദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി (സാമ) യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് വന്‍ ഇടിവ് പുറത്ത് വിട്ടത്. ഓഗസ്റ്റ് മാസം അയച്ച പണത്തേക്കാളും 16 ശതമാനം ഇടിവാണ് സെപ്തംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത്.

അതേ സമയം, കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അയച്ച പണത്തിന്റെ അളവില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാളും നാലു ശതമാനം തോതില്‍ 5.33 ബില്യണ്‍ റിയാലാണ് ഇടിവ് രേഖപ്പെടുത്തിയത്. 2016 ല്‍ വിദേശികള്‍ നാട്ടിലേക്കയച്ചത് 113. 44 ബില്യണ്‍ റിയാല്‍ ആണ് വിദേശികള്‍ നാട്ടിലേക്കയച്ചത് എങ്കില്‍ 2015 ല്‍ 118.74 ബില്യണ്‍ റിയാലായിരുന്നു.
ഈ വര്‍ഷം ആഗസ്റ്റില്‍ 12.84 ബില്യണ്‍ റിയാല്‍ പണം രാജ്യത്തിനു പുറത്തേക്ക് ഒഴുകിയപ്പോള്‍ സെപ്തംബറില്‍ 10.85 ബില്യണ്‍ റിയാലായാണ് കുറഞ്ഞത് . വെറും രണ്ടു മാസത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്. ഓഗസ്റ്റില്‍ ഒരു വിദേശി പ്രതിമാസം 1100 റിയാലാണ് ശരാശരി അയച്ചതെങ്കില്‍ സെപ്തംബറില്‍ 929 റിയാലായാണ് ഇടിഞ്ഞതെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
അതുപോലെ, സഊദി സ്വദേശികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി രാജ്യത്തിന് പുറത്തേക്കയച്ച പണത്തിലും വന്‍ കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബറില്‍ 15 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം സഊദി പൗരന്മാര്‍ കഴിഞ്ഞ വര്‍ഷം അയച്ച പണത്തില്‍ ഈ വര്‍ഷം ഇതേ കാലയളവില്‍ 49 ശതമാനത്തിന്റെ ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.