2019 March 27 Wednesday
മൃഗങ്ങള്‍ എത്ര നല്ല ചങ്ങാതിമാരാണ്! ചോദ്യങ്ങളില്ല. വിമര്‍ശനങ്ങളുമില്ല. -ജോര്‍ജ് എലിയറ്റ്

സാമ്പത്തിക പ്രതിസന്ധി; സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു

ജിദ്ദ: സഊദിയില്‍ ലെവിയും സാമ്പത്തിക മാന്ദ്യവും 90 ശതമാനം സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോര്‍ട്ട്.

വിദേശികള്‍ക്കുള്ള ലെവി ഓരോ വര്‍ഷവും ഉയര്‍ത്തുന്നത് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ് വര്‍ധിപ്പിക്കുന്നു.

ചെറുകിട സ്ഥാപനങ്ങള്‍ സഊദിവല്‍കരണം നടപ്പാക്കുന്നതിന് നിര്‍ബന്ധിതമാകുമ്പോള്‍ പിടിച്ചുനില്‍ക്കാനാവാതെ അടച്ചുപൂട്ടുകയാണ് പലരും. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം കൂടിയായാല്‍ അടച്ചുപൂട്ടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ചെറുകിട സ്ഥാപന മേധാവികള്‍ പറയുന്നു.

ഉന്നത തസ്തികകളില്‍ സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കണമെന്നാണ് നിബന്ധന. ഉന്നത ബിരുദധാരികളായ സ്വദേശികള്‍ തൊഴില്‍രഹിതരായി കഴിയുമ്പേള്‍ സ്വകാര്യ കമ്പനികളിലെ ഉന്നത തസ്തികകളില്‍ വിദേശികള്‍ ജോലി ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.