2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: പണം പിന്‍വലിക്കലിനെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ ഈ തീരുമാനത്തില്‍ ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും കടുത്ത സമ്മര്‍ദ്ദത്തില്‍. പലയിടത്തും ജനങ്ങള്‍ നീണ്ട ക്യൂവില്‍ നില്‍ക്കേണ്ടതായ അവസ്ഥയുണ്ടായത് പ്രതിപക്ഷം ശക്തമായ ആയുധമാക്കിയപ്പോള്‍ പാര്‍ലമെന്റ് പലതവണയാണ് സ്തംഭിച്ചത്.
അതിനിടയില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഈമാസം അവസാനത്തോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. 2000 രൂപ നോട്ടുകളുടെ അച്ചടി ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.