2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

സാമ്പത്തിക ക്രമക്കേട്: രാജ്താക്കറെക്ക് എതിരേ കുരുക്ക് മുറുക്കി ഇ.ഡി

 

മുംബൈ: കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിനെതിരായ നീക്കത്തിന് പിന്നാലെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെക്കെതിരേയും കുരുക്ക് മുറുക്കുന്നു.
2005ല്‍ മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ തുടങ്ങിയ കോഹിനൂര്‍ ടവറും ധനകാര്യസ്ഥാപനമായ ഐ.എന്‍ ആന്‍ഡ് എഫ്.എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രാജ് താക്കറെക്കെതിരേ കേസെടുത്തത്. ഇദ്ദേഹത്തിന് പങ്കാളിത്തമുള്ള നിര്‍മാണ കമ്പനിയായ സി.ടി.എല്‍.എന്‍ ആണ് ശിവാജി പാര്‍ക്കിലെ കോഹിനൂര്‍ ടവര്‍ നിര്‍മിച്ചത്.
ഇന്നലെ രാവിലെ 10.30ന് ചോദ്യം ചെയ്യലിനായി രാജ് താക്കറെയോട് മുംബൈയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റില്‍ എത്താന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ഈ പരിസരത്ത് പൊലിസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മുതിര്‍ന്ന എം.എന്‍.എസ് നേതാക്കളെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിരുന്നു. മോദി-അമിത്ഷാ കൂട്ടുകെട്ടിനെതിരേ വിമര്‍ശനം ഉന്നയിച്ചതാണ് രാജ് താക്കറെക്കെതിരായ നടപടിക്കു പിന്നിലെന്ന് എം.എന്‍.എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുതിര്‍ന്ന ശിവസേനാ നേതാവുമായ മനോഹര്‍ ജോഷിയുടെ മകന്‍ ഉന്‍മേഷ് ജോഷിക്കെതിരേയും ഈ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേസെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.