2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

സാമൂഹിക വിരുദ്ധരുടെ അക്രമണം; എം.എല്‍.എ സ്‌കൂള്‍ സന്ദര്‍ശിച്ചു

ചവറ: തേവലക്കര അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സാമൂഹിക വിരുദ്ധാക്രമണം നടന്നതിനെ തുടര്‍ന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സ്‌കൂള്‍ സന്ദര്‍ശിച്ചു.
കുട്ടികള്‍ക്ക് വിദ്യ പകര്‍ന്ന് കൊടുക്കുന്ന സര്വസ്വതീ ക്ഷേത്രത്തില്‍ കടന്ന് അക്രമണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് ഉന്നത പൊലിസ് അധികാരികളോട് എം.എല്‍.എ ആവശ്യപ്പെട്ടു.
പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായിയും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്‌കൂളിന്റെ ജന്നല്‍ച്ചില്ലുകളും മറ്റും സാമൂഹിക വിരുദ്ധര്‍ തകര്‍ത്തത്. തെക്കുംഭാഗം പൊലിസ് കുറ്റക്കാര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.