2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഈവനിങ് ഡോക്ടറില്ല; ജനം ദുരിതത്തില്‍

കോട്ടക്കല്‍: കോട്ടക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഈവനിങ് ഡോക്ടറില്ലാതെ ജനം ദുരിതത്തില്‍.
നഗരസഭക്ക് കീഴില്‍ മഞ്ഞപ്പിത്തം, എലിപ്പനി എന്നിവ കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ആവശ്യമുള്ളിടത്താണീ അവസ്ഥ. ഉച്ചക്ക് ശേഷം നൂറ് കണക്കിനു രോഗികള്‍ ഡോക്ടറില്ലാത്തത് കാരണം മടങ്ങിപ്പോകുകയാണ്. രാവിലെ മുതല്‍ ഉച്ചവരെ പരിശോധിക്കുന്ന മെഡിക്കല്‍ ഓഫിസര്‍ക്ക് ഉച്ചഭക്ഷണത്തിനു പോലും പോകുവാന്‍ കഴിയാത്ത അവസ്ഥയിലാണിപ്പോള്‍.
കോട്ടക്കല്‍ നഗരസഭയിലുള്ളതും പരിസര പ്രദേശങ്ങളിലുള്ളതുമായ നൂറ് കണക്കിനു രോഗികളാണ് നിത്യേന ഇവിടെ ചികിത്സക്കായി എത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ വൈകുന്നേരം ഡോക്ടറുണ്ടായിരുന്നു.
ഡോക്ടര്‍മാരെ നിയമിക്കുന്നതിന് പഞ്ചായത്ത്- നഗരസഭകള്‍ക്കുണ്ടായിരുന്ന അധികാരം സര്‍ക്കാര്‍ എടുത്ത് കളയുകയും ഇതോടെ ഈവനിങ് ഡോക്ടര്‍ അപ്രത്യക്ഷമാവുകയും ചെയ്തു. ഇപ്പോള്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കാണ് ഡോക്ടറെ നിയമിക്കാനുള്ള അധികാരം. എന്നാല്‍ നഗരസഭയുടെ ആവശ്യപ്രകാരം കഴിഞ്ഞ മാസം 28 ന് നിയമനം നടന്നു എന്നു പറയുന്നുണ്ടെങ്കിലും ഡോക്ടര്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ നാസറും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരംസമിതി ചെയര്‍മാന്‍ തൈക്കാട്ട് അലവിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.