2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

സാഫ് കപ്പ്: ശ്രീലങ്ക പുറത്ത്

ധാക്ക: സാഫ് കപ്പില്‍നിന്ന് ശ്രീലങ്ക പുറത്തായി. കഴിഞ്ഞ ദിവസം മാല്‍ഡിവ്‌സുമായി നടന്ന മത്സരത്തില്‍ സമനില പാലിച്ചതോടെയാണ് ശ്രീലങ്ക പുറത്തായത്. ആദ്യ മത്സരത്തില്‍ ശ്രീലങ്ക ഇന്ത്യയോട് രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പില്‍ ശ്രീലങ്കയുടെ രണ്ടാം മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. 

ഇതിലും ജയിക്കാതിരുന്നതോടെയാണ് ശ്രീലങ്ക പുറത്തായത്. ഗ്രൂപ്പ് ബിയില്‍ ഒരു പോയിന്റുമായി ശ്രീലങ്ക മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നാലു രാജ്യങ്ങളുള്ള ഗ്രൂപ്പ് എയില്‍ നിന്ന് രണ്ട് മത്സരങ്ങളിലും തോറ്റ് ഭൂട്ടാന്‍ നേരത്തെ പുറത്ത് പോയിരുന്നു. ഇന്ന് വൈകിട്ട് 3.30ന് പാകിസ്താനും ഭൂട്ടാനും തമ്മില്‍ ഏറ്റുമുട്ടും. മറ്റൊരു മത്സരത്തില്‍ വൈകിട്ട് 6.30ന് ബംഗ്ലാദേശും നേപ്പാളും തമ്മിലാണ് മത്സരം. ഈ മത്സരത്തില്‍ നേപ്പാള്‍ ജയിക്കുകയും പാകിസ്താന്‍ ഭൂട്ടാനോട് തോല്‍ക്കുകയും ചെയ്താന്‍ നേപ്പാളിന് രണ്ടാം റൗണ്ടിലെത്താനാകും.
അല്ലെങ്കില്‍ ഗോള്‍ ശരാശരി നോക്കിയായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ളവരെ കണ്ടെത്തുക. മാല്‍ഡിവ്‌സുമായുള്ള മത്സരത്തില്‍ ജയിച്ചാലും സമനിലയില്‍ കലാശിച്ചാലും ഇന്ത്യക്ക് രണ്ടാം റൗണ്ടിലെത്താനാകും. തോറ്റാല്‍ പോയിന്റ് പട്ടികയില്‍ മാല്‍ഡീവ് മുന്നിലെത്തി ഇന്ത്യക്ക് പുറത്താകേണ്ടി വരും. അടുത്ത ശനിയാഴ്ചയാണ് ഫൈനല്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.