2019 February 22 Friday
ശരീരത്തിനു സൗന്ദര്യം എന്നതുപോലെയാണ് മനസ്സിന് തെളിമയാര്‍ന്ന ചിന്ത -ലാറേഷ് ഫുക്കോള്‍ഡ്

സാഫ് കപ്പ്: പാകിസ്താനും നേപ്പാളും സെമിഫൈനലില്‍

 

ധാക്ക: സാഫ് കപ്പ് ഫുട്‌ബോളില്‍ പാകിസ്താനും നേപ്പാളും സെമിഫൈനലില്‍ കടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നേപ്പാള്‍ സെമി പോരിന് യോഗ്യത നേടിയത്. പാകിസ്താന്‍ ഭൂട്ടാനെ 3-0ത്തിനും തോല്‍പിച്ചു.
ഗ്രൂപ്പ് എയിലെ മത്സരങ്ങളെല്ലാം അവസാനിച്ചപ്പോള്‍ നേപ്പാള്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ ടീമുകള്‍ രണ്ട് മത്സരങ്ങള്‍ വീതം ജയിച്ച് ആറ് പോയിന്റുമായി തുല്യരായിരുന്നു.
തുടര്‍ന്ന് ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ബംഗ്ലാദേശ് പുറത്തായത്. ഗ്രൂപ്പ് ബിയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ മാല്‍ഡീവ്‌സിനെ നേരിടും. ജയിച്ചാല്‍ ഇന്ത്യക്ക് സെമിഫൈനലില്‍ കടക്കാം. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.