2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

സാഫ് കപ്പ്; ഇന്ത്യ സെമിയില്‍

 

ധാക്ക: രണ്ടാം മത്സരവും ജയിച്ച ഇന്ത്യ സാഫ് കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാല്‍ഡിവ്‌സിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിലെത്തിയത്. 36-ാം മിനുട്ടില്‍ നിഖില്‍ പൂജാരിയാണ് ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തത്. ഒന്നാം പകുതി അവസാനിക്കാന്‍ ഒരു മിനുട്ട് ബാക്കി നില്‍ക്കെ ഇന്ത്യയുടെ രണ്ടാം ഗോളും പിറന്നു.
മാന്‍വിര്‍ സിങ്ങാണ് ഇന്ത്യക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചു വരാന്‍ മാല്‍ഡിവ് ശക്തമായി ശ്രമിച്ചെങ്കിലും ഗോളൊന്നും നേടാനായില്ല. ഗ്രൂപ്പ് ബി ചാംപ്യന്‍മാരായ ഇന്ത്യക്ക് എ ഗ്രൂപ്പിലെ റണ്ണറപ്പായ പാക്കിസ്താനുമായിട്ടാണ് സെമിയില്‍ ഏറ്റുമുട്ടേണ്ടത്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്തുള്ള മാല്‍ഡിവ്‌സ് ഗ്രൂപ്പ എ ചാംപ്യന്‍മാരായാ നേപ്പാളുമായി ഏറ്റുമുട്ടും. രണ്ടാം ജയത്തോടെ ആറു പോയിന്റുമായി ഇന്ത്യയാണ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.